ചൂട് കനക്കും50 ഡിഗ്രിയിലേക്ക് എത്താൻ സാധ്യത
text_fieldsമസ്കത്ത്: വടക്കുപടിഞ്ഞാറൻ കാറ്റിെൻറ ഫലമായി ഇന്നും നാളെയും ഒമാെൻറ ഭൂരിഭാഗം പ്ര ദേശങ്ങളിലും വേനൽചൂട് ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രവും ഒമ ാൻ സിവിൽ ഏവിയേഷൻ പൊതുഅതോറിറ്റിയും അറിയിച്ചു. മരുഭൂപ്രദേശങ്ങളിൽ ചൂട് 50 ഡിഗ്രി യിലേക്ക് എത്താൻ സാധ്യതയുണ്ട്.
വടക്കുപടിഞ്ഞാറൻ കാറ്റിെൻറ ഫലമായി തിങ്കളാഴ്ചയും ഒമാെൻറ വിവിധയിടങ്ങളിൽ ഉയർന്ന ചൂടാണ് രേഖപ്പെടുത്തിയത്. ഫഹൂദിലും ഇബ്രിയിലും 48 ഡിഗ്രി വരെയെത്തി. ബുറൈമിയിൽ 47 ഡിഗ്രിയാണ് അനുഭവപ്പെട്ടത്. സമാഇൗൽ, ഹൈമ, ആദം എന്നിവിടങ്ങളിൽ 46 ഡിഗ്രിയും മസ്കത്ത്, ദിബ്ബ, ഇബ്ര, സൂർ, മഹൂത്ത്, മർമൂൽ തുടങ്ങിയ സ്ഥലങ്ങളിൽ 45 ഡിഗ്രിയും ചൂട് അനുഭവപ്പെട്ടു. തിങ്കളാഴ്ച ബാത്തിന തീരത്ത് പൊതുവെ 45 ഡിഗ്രി ചൂടാണ് അനുഭവപ്പെട്ടത്.
റാസൽഹദ്ദിലും സലാലയിലും 30 ഡിഗ്രിയായിരുന്നു ചൂട്. ജബൽ സംഹാനിലാണ് ഒമാനിലെ കുറഞ്ഞ താപനില അനുഭവപ്പെട്ടത്, 24 ഡിഗ്രി. ജബൽ അൽ ഖമറിൽ 25 ഡിഗ്രിയും ജബൽഷംസിൽ 26 ഡിഗ്രിയുമായിരുന്നു താപനില.
മരുഭൂമിയിൽനിന്നുള്ള ഇൗർപ്പത്തിെൻറ അംശമില്ലാത്ത വരണ്ട കാറ്റാണ് അടിക്കുന്നത് എന്നതിനാലാണ് താപനില ഉയരുന്നതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വക്താവ് പറഞ്ഞു. വടക്കുപടിഞ്ഞാറൻ കാറ്റ് സമുദ്രത്തിൽനിന്നാണ് വരുന്നതെങ്കിൽ താപനില കുറയുമായിരുന്നു. ബുറൈമിയിൽ യു.എ.ഇയിലെ മരുഭൂമിയിൽനിന്നുള്ള കാറ്റും അൽ വുസ്ത, ദാഹിറ മേഖലകളിൽ റുബുഉൽഖാലി മരുക്കാടിൽനിന്നുള്ള കാറ്റുമാണ് അടിക്കുന്നത്. അന്തരീക്ഷത്തിലെ ഇൗർപ്പത്തിെൻറ അളവ് മസ്കത്ത് മേഖലയിൽ 20 മുതൽ 65 ശതമാനവും സലാല മേഖലയിൽ 60 മുതൽ 90 ശതമാനവും വരെ ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ന് ഇബ്രിയിലായിരിക്കും ഏറ്റവും ഉയർന്ന ചൂട് അനുഭവപ്പെടുകയെന്നാണ് കാലാവസ്ഥ കേന്ദ്രം പ്രവചനം, 48 ഡിഗ്രി. ബുറൈമിയിലും ഹൈമയിലും 47 ഡിഗ്രി വീതവും നിസ്വയിൽ 46 ഡിഗ്രിയും ഇബ്ര, റുസ്താഖ് എന്നിവിടങ്ങളിൽ 45 ഡിഗ്രിയും ചൂട് ഉണ്ടായേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.