ഹെവൻസ് വാർഷികവും പ്രീസ്കൂൾ ബിരുദ ദാനവും
text_fieldsസലാല: ഹെവൻസ് പ്രീസ്കൂൾ സലാലയുടെ വർഷികവും ബിരുദദാനവും നടന്നു. ഐഡിയൽ ഹാളിൽ നടന്ന പരിപാടി ദോഫാർ യുനിവേഴ്സിറ്റി അധ്യാപകനും ഇന്ത്യൻ സ്കൂൾ അക്കാദമിക് കമ്മിറ്റി ചെയർമാനുമായ ഡോ. മുഹമ്മദ് യൂസുഫ് ഉദ്ഘാടനം ചെയ്തു. ചെയർമാൻ കെ.ഷൗക്കത്തലി മാസ്റ്റർ അധ്യക്ഷത വഹിച്ചു. വിദ്യാർഥികൾക്ക് പ്രീസ്കൂൾ ബിരുദദാന സർട്ടിഫിക്കറ്റും മെമന്റോയും ചടങ്ങിൽ വിതരണം ചെയ്തു. മുംതാസ് ടീച്ചർ അനുഭവ വിവരണം നടത്തി. രക്ഷിതാവ് മുഹമ്മദ് താരിഖ്, ഫൈറൂസ മൊയ്തു, വിദ്യാർഥി ശൈഖ് മഹി എന്നിവർ സംസാരിച്ചു.
ഐഡിയൽ ഗ്ലോബൽ എം.ഡി അലി അബ്ദുല്ല അവാദ്, അൽ അക്മർ എം.ഡി അൽ അമീൻ നൂറുദ്ദീൻ, അൽ അംരി മാനേജിങ് പാർടണർ ബെൻഷാദ്, സി.പി.ഹാരിസ്, മാനേജിങ് കമ്മിറ്റി കൺവീനർ കെ.മുഹമ്മദ് സാദിഖ്, സാബുഖാൻ, കെ.പി.അൻസാർ എന്നിവർ സംബന്ധിച്ചു. പ്രിൻസിപ്പൽ വി.എസ്. ഷമീർ സ്വാഗതവും റജീന ടീച്ചർ നന്ദിയും പറഞ്ഞു. കുരുന്നു വിദ്യാർഥികളുടെ ഖുർആൻ പാരായണവും വർണാഭമായ കലാപരിപാടികളും അരങ്ങേറി. രക്ഷിതാക്കൾ ഉൾപ്പെടെ നൂറുകണക്കിനാളുകൾ പരിപാടിയിൽ സംബന്ധിച്ചു. ഖുർആൻ പഠനത്തോടൊപ്പം മൂന്ന് വർഷം കൊണ്ട് കെ.ജി പഠനം കൂടി പൂർത്തിയാക്കുന്ന ഹെവൻസ് പ്രീസ്കൂളിലെ പുതിയ ബാച്ചിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചതായി പ്രിൻസിപ്പൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 96029830 എന്ന നമ്പറിൽ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.