അറബിക്കടലിൽ ന്യൂനമർദം: ഒമാനിൽ വെള്ളിയാഴ്ച മുതൽ കനത്ത മഴക്ക് സാധ്യത
text_fieldsമസ്കത്ത്: വടക്കുകിഴക്കൻ അറബിക്കടലിൽ വ്യാഴാഴ്ച ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് സിവിൽ ഏവിയേഷൻ പൊതു അതോറിറ്റി അറിയിച്ചു. ഇതിെൻറ ഭാഗമായി ആഗസ്റ്റ് ഏഴ് വെള്ളിയാഴ്ച മുതൽ ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ കനത്ത മഴക്ക് സാധ്യതയുണ്ട്.
മസ്കത്തിന് പുറമെ തെക്ക് വടക്കൻ ശർഖിയ, ദാഖിലിയ, തെക്കു-വടക്ക് ബാത്തിന, ദാഹിറ, ബുറൈമി, അൽ വുസ്ത എന്നിവിടങ്ങളിലാണ് വിവിധ തീവ്രതകളിൽ മഴയുണ്ടാവുക. ശനിയാഴ്ചയായിരിക്കും മഴ രൂക്ഷമാവുക.
24 മണിക്കൂറിനുള്ളിൽ 40 മുതൽ നൂറ് മില്ലീലിറ്റർ വരെ പെയ്തിറങ്ങുന്ന ഇടിയോടെയുള്ള ഒറ്റപ്പെട്ട കനത്ത മഴക്കും സാധ്യതയുണ്ടെന്ന് സിവിൽ ഏവിയേഷൻ പൊതുഅതോറിറ്റിയുടെ മുന്നറിയിപ്പ് സന്ദേശത്തിൽ പറയുന്നു.
വെള്ളപ്പൊക്ക സാധ്യതയുമുള്ളതിനാൽ ജാഗ്രത പുലർത്തണം. ശക്തമായ കാറ്റിെൻറ ഫലമായി മരുഭൂമികളിലും തുറസായ പ്രദേശങ്ങളിലും പൊടി ഉയരാൻ സാധ്യതയുണ്ട്. തിങ്കളാഴ്ച വരെ ഇൗ അവസ്ഥ തുടരും.
കടൽ പ്രക്ഷുബ്ധമായിരിക്കും. തിരമാലകൾ മൂന്ന് മുതൽ അഞ്ച് മീറ്റർ വരെ ഉയരാൻ സാധ്യതയുണ്ട്. കടൽ കയറാൻ സാധ്യതയുള്ളതിനാൽ താഴ്ന്ന തീരപ്രദേശങ്ങളിലുള്ളവർ മുൻകരുതൽ നടപടികൾ സ്വീകരിക്കണം. സ്വദേശികളും വിദേശികളും താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് മാറി നിൽക്കണമെന്നും വാദികൾ മുറിച്ചുകടക്കരുതെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി ജാഗ്രതാ നിർദേശത്തിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.