Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightന്യൂ​ന​മ​ർ​ദം;...

ന്യൂ​ന​മ​ർ​ദം; വെ​ള്ളി​യാ​ഴ്ച​ വ​രെ മ​ഴ ല​ഭി​ച്ചേ​ക്കും

text_fields
bookmark_border
Heavy rain,
cancel

മ​സ്ക​ത്ത്​: ന്യൂ​ന​മ​ർ​ദ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വെ​ള്ളി​യാ​ഴ്ച​വ​രെ ഒ​മാ​ന്‍റെ ചി​ല ഭാ​ഗ​ങ്ങ​ളി​ൽ ഇ​ടി​മി​ന്ന​ലോ​ടു​കൂ​ടി​യ ഒ​റ്റ​പ്പെ​ട്ട മ​ഴ​ക്ക്​ സാ​ധ്യ​ത​യു​ണ്ടെ​ന്ന്​ ഒ​മാ​ൻ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. ബു​ധ​നാ​ഴ്ച തെ​ക്ക​ൻ ശ​ർ​ഖി​യ, അ​ൽ വു​സ്ത, വ​ട​ക്ക​ൻ ശ​ർ​ഖി​യ, മ​സ്‌​ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റു​ക​ളു​ടെ ചി​ല ഭാ​ഗ​ങ്ങ​ളി​ലും ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റി​ന്‍റെ തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും പ​ർ​വ​ത പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​ണ്​ മ​ഴ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

10 മു​ത​ൽ 30 മി​ല്ലി​മീ​റ്റ​ർ​വ​രെ മ​ഴ ല​ഭി​ച്ചേ​ക്കും. വാ​ദി​ക​ൾ നി​റ​ഞ്ഞൊ​ഴു​കാ​നും സാ​ധ്യ​ത​യു​ണ്ട്. മ​ണി​ക്കൂ​റി​ൽ 27മു​ത​ൽ 60 കി.​മീ​റ്റ​ർ വേ​ഗ​ത്തിൽ കാ​റ്റ്​ വി​ശി​യേ​ക്കും. ദൃ​ശ്യ​പ​ര​ത കു​റ​യു​ക​യും പൊ​ടി ഉ​യ​രു​ക​യും ചെ​യ്യും. ക​ട​ൽ പ്ര​ക്ഷു​ബ്​​ധ​മാ​കും. അ​റ​ബി​ക്ക​ട​ലി​ന്‍റെ തീ​ര​ത്ത് തി​ര​മാ​ല​ക​ൾ നാ​ല് മീ​റ്റ​ർ​വ​രെ ഉ​യ​ർ​ന്നേ​ക്കു​മെ​ന്നും മു​ന്ന​റി​യി​പ്പി​ൽ പ​റ​യു​ന്നു.

വ്യാ​ഴം, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ൽ തെ​ക്ക​ൻ ശ​ർ​ഖി​യ, അ​ൽ വു​സ്ത ഗ​വ​ർ​ണ​റേ​റ്റു​ക​ളു​ടെ തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​ട​ക്കി​ടെ ഇ​ടി ​മി​ന്ന​ലോ​ടെ ഒ​റ്റ​പ്പെ​ട്ട മ​ഴ​ക്ക് സാ​ധ്യ​ത​യു​ണ്ട്. ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റി​ന്‍റെ തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും പ​ർ​വ​ത​പ്ര​ദേ​ശ​ങ്ങ​ളി​ലും ചാ​റ്റ​ൽ​മ​ഴ​യും ഒ​റ്റ​പ്പെ​ട്ട മ​ഴ​യും ല​ഭി​ച്ചേ​ക്കും. 10 മു​ത​ൽ 25 മി​ല്ലി​മീ​റ്റ​ർ​വ​രെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ മ​ഴ കി​ട്ടാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന്​ മു​ന്ന​റി​യി​പ്പി​ൽ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman NewsHeavy rain
News Summary - Heavy rain in Oman
Next Story