ഫുജൈറയിലും റാസൽഖൈമയിലും കനത്ത മഴ
text_fieldsദുബൈ: യു.എ.ഇയുടെ വടക്കൻ എമിറേറ്റുകളായ ഫുജൈറയിലും റാസൽഖൈമയിലും പലയിടങ്ങളിലായി ഞായറാഴ്ച വൈകീട്ടോടെ കനത്ത മഴ. ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രദേശത്ത് മഴയുണ്ടാകുമെന്ന് നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു. മഴയിൽ ചിലയിടങ്ങളിൽ വാദികൾ നിറഞ്ഞുകവിഞ്ഞ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുമുണ്ട്. മലയോര മേഖലകളിൽ യാത്ര ചെയ്യുന്നവർ ജാഗ്രത പാലിക്കണമെന്നും നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഒമാൻ അതിർത്തി പ്രദേശമായ ശൗകയിലാണ് വാദികൾ നിറഞ്ഞുകവിഞ്ഞ് റോഡിൽ വെള്ളം ഒഴുകിയത്. പലയിടങ്ങളിലും ശക്തമായ ആലിപ്പഴ വർഷവുമുണ്ടായി. നിറഞ്ഞുകവിഞ്ഞ വാദികളിൽനിന്നും മറ്റും പൊതുജനങ്ങൾ വിട്ടുനിൽക്കണമെന്ന് അധികൃതർ നിർദേശത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.