Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഇ​ന്ന്​ മു​ത​ൽ ക​ന​ത്ത...

ഇ​ന്ന്​ മു​ത​ൽ ക​ന​ത്ത മ​ഴ​ക്ക്​ സ​ധ്യ​ത; ജാ​ഗ്ര​ത പാ​ലി​ക്കാം

text_fields
bookmark_border

മ​സ്ക​ത്ത്​: ന്യൂ​ന​മ​ർ​ദം ബാ​ധി​ക്കു​ന്ന​തി​നാ​ൽ ഞാ​യ​റാ​ഴ്ച മു​ത​ൽ ബു​ധ​നാ​ഴ്ച​വ​രെ ക​ന​ത്ത കാ​റ്റി​നും മ​ഴ​ക്കും സാ​ധ്യ​ത​യു​ണ്ടെ​ന്ന്​ നാ​ഷ​ന​ൽ മ​ൾ​ട്ടി ഹ​സാ​ർ​ഡ് എ​ർ​ലി വാ​ണി​ങ്​ സെൻറ​ർ അ​റി​യി​ച്ചു. ഞാ​യ​റാ​ഴ്ച മ​സ്‌​ക​ത്ത്, തെ​ക്ക​ൻ ബാ​ത്തി​ന, ബു​റൈ​മി, വ​ട​ക്ക്​-​തെ​ക്ക്​ ശ​ർ​ഖി​യ, ദാ​ഖി​ലി​യ, ദാ​ഹി​റ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ ക​ന​ത്ത മ​ഴ​യും കാ​റ്റു​മാ​ണ്​ ​ല​ഭി​ക്കു​ക. 30 മു​ത​ൽ 120 മി​ല്ലി​മീ​റ്റ​ർ വ​രെ മ​ഴ പെ​യ്​​തേ​ക്കും. വാ​ദി​ക​ൾ നി​റ​ഞ്ഞൊ​ഴു​കും. മ​ണി​ക്കൂ​റി​ൽ 36മു​ത​ൽ 81കി.​മീ​റ്റ​ർ വേ​ഗ​ത്തി​ലാ​യി​രി​ക്കും കാ​റ്റ്​ വീ​ശു​ക. ആ​ലി​പ്പ​ഴം വ​ർ​ഷി​ക്കും. വ​ട​ക്ക​ൻ ബാ​ത്തി​ന, മു​സ​ന്ദം, അ​ൽ വു​സ്ത, ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ ഒ​റ്റ​പ്പെ​ട്ട മ​ഴ​യും കി​ട്ടി​യേ​ക്കും. ഒ​മാ​ന്‍റെ തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ തി​ര​മാ​ല​ക​ൾ ര​ണ്ട്​ മു​ത​ൽ മൂ​ന്നു മീ​റ്റ​ർ​വ​രെ ഉ​യ​ർ​ന്നേ​ക്കും. വാ​ദി​ക​ൾ നി​റ​ഞ്ഞൊ​ഴു​കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന്​ അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rainOman NewsHeavy rain
News Summary - Heavy rain is likely from today; Be careful
Next Story