മുന്നൊരുക്കം ഫലം കണ്ടു; മത്ര സൂഖിൽ നാശനഷ്ടങ്ങളില്ല
text_fieldsമത്ര: കനത്ത മഴയിൽ മത്ര സൂഖിൽ വെള്ളം കയറിയെങ്കിലും മികച്ച മുന്നൊരുക്കം നടത്തിയതിനാൽ കാര്യമായ നാശനഷ്ടങ്ങളൊന്നും നേരിടേണ്ടി വന്നില്ല.
മല മുകളില്‍നിന്നും വിവിധ ഗല്ലികളില്‍ നിന്നും മത്ര ഡാമില്നിന്നുമൊക്കെ ഒഴുകിവന്ന വെള്ളം വാദിയായി രൂപപ്പെടുകയും പോര്ബമ്പ സൂഖിലൂടെ കുത്തൊയൊലിച്ച് കോര്‍ണീഷ് ഭാഗത്തൂടെ കടലിലേക്ക് ഒഴുകുകയുമായിരുന്നു. മഴ മുന്നറിയിപ്പ് നിലനില്‍ക്കുന്നതിനാല്‍ കരുതലുകളോടെയാണ് കഴിഞ്ഞ ദിവസങ്ങളില്‍ കച്ചവട സ്ഥാപനങ്ങള്‍ തുറക്കുകയും പൂട്ടുകയും ചെയ്തിരുന്നത്.
ഞായറാഴ്ച മധ്യാഹ്ന വിശ്രമത്തിന് സ്ഥാപനങ്ങള്‍ പൂട്ടിപോയ ശേഷം വൈകീട്ട് മൂന്ന് മണിക്കാണ് മഴ എത്തിയത്. തുടര്‍ന്ന് സന്ധ്യക്കും മഴ പെയ്തു. കടകള്‍ക്ക് വെളിയില്‍ പ്രദര്‍ശിപ്പിച്ച സാധനങ്ങള്‍ ഗോഡൗണുകളിലേക്കും ഉയരമുള്ള സ്ഥലങ്ങളിലേക്കും മാറ്റിസ്ഥാപിച്ച്, ബാരിക്കേഡുകള്‍ ഒരുക്കി ഷട്ടറുകളിട്ടും വിള്ളലുകളില്‍ ഫോം അടിച്ച് തിരുകി വെള്ളം കയറാനുള്ള വഴികള്‍ അടച്ചുമാണ് കച്ചവടക്കാര്‍ പോയത്.
അതുകൊണ്ടുതന്നെ രണ്ട് ദിവസമായി സൂഖ് പൂര്‍ണമായും അടഞ്ഞുതന്നെ കിടന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ഏത് സമയത്തും മഴ എത്തുമെന്ന് പ്രതീക്ഷിക്കാവുന്ന തരത്തില്‍ ആകാശം മേഘാവൃതമായിരുന്നു.
കാലാവസ്ഥ മുന്നറിയിപ്പുകളെ പിന്തുടർന്ന് വളരെ ജാഗ്രതയോടെയാണ് വ്യാപാരികൾ മുന്നൊരുക്കങ്ങൾ നടത്തിയത്. മഴയും വെള്ളമൊഴുക്കും പലല് നേരത്തായതും ആശ്വാസമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.