കനത്ത മഴ: മസ്കത്തിൽ ഒരാൾ മരിച്ചു
text_fieldsമസ്കത്ത്: ഞായറാഴ്ച അർധരാത്രി അപ്രതീക്ഷിതമായെത്തിയ കനത്ത മഴയെ തുടർന്ന് മസ്കത്ത് ഗവർണറേറ്റിൽ ഒരാൾ മരിച്ചു. മത്ര വിലായത്തിലെ ജിബ്രൂവിൽ വാഹനത്തിനുള്ളിൽ കുടുങ്ങിയ വിദേശിയാണ് മരിച്ചത്. ഇദ്ദേഹത്തെ വാഹനത്തിനുള്ളിൽനിന്ന് രക്ഷിച്ചെങ്കിലും ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് മരിക്കുകയായിരുന്നുവെന്ന് റോയൽ ഒമാൻ അറിയിച്ചു.
മറ്റൊരാളെ രക്ഷിച്ച് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയും ചെയ്തു. ഗൂബ്ര ഏരിയയിൽ വാദിയിൽ വാഹനത്തിനുള്ളിലും മറ്റും കുടുങ്ങിയ സ്വദേശികളും വിദേശികളും ഉൾപ്പെടെ അഞ്ചുപേരെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി രക്ഷിച്ചു. വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് മത്ര മേഖലയിൽ നിന്ന് നിരവധി ആളുകളെ ഒഴിപ്പിച്ചതായും റിപ്പോർട്ടുണ്ട്.
ഈ മേഖലയിൽനിന്ന് വാഹനത്തിനുള്ളിൽ കുടുങ്ങിയ 30ഓളം പേരെ തിങ്കളാഴ്ച രക്ഷപ്പെടുത്തിയതായി സിവിൽസ് ആൻഡ് ആംബുലൻസ് അധികൃതർ അറിയിച്ചു. വെള്ളക്കെട്ടിനെ തുടർന്ന് അസൈബ-ഗൂബ്ര റോഡ് താത്കാലികമായി അടച്ചു. ബൗഷർ - അമിറാത്ത് റോഡിലും നിയന്ത്രണം ഉണ്ട്. ഈ വഴി പോകുന്നവർ ബദൽ മാർഗങ്ങൾ ഉപയോഗിക്കണമെന്നും റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.