Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാനിൽ കനത്ത മഴ...

ഒമാനിൽ കനത്ത മഴ തുടരുന്നു; മരണം 19 ആയി

text_fields
bookmark_border
ഒമാനിൽ കനത്ത മഴ തുടരുന്നു; മരണം 19 ആയി
cancel
camera_alt

ശ​ക്​​ത​മാ​യ മ​ഴ​യി​ൽ വ​ട​ക്ക​ൻ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലെ ഗ്രാ​മ​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റി​യ​തി​ന്‍റെ ആ​കാ​​ശ കാ​ഴ്ച

മസ്കത്ത്​: ഒമാന്‍റെ വടക്കൻ ഗവർണറേറ്റുകളിൽ ദുരിതം വിതച്ച്​ ശക്തമായ കാറ്റും മഴയും തുടരുന്നു. രണ്ട്​ ദിവസങ്ങളിലായി പെയ്ത മഴയിൽ മലയാളിയുൾപ്പെടെ 19 പേർ മരിച്ചു. പത്തനംതിട്ട അടൂർ കടമ്പനാട്​ സ്വദേശി വടക്ക് നെല്ലിമുകള്‍ തടത്തില്‍ കിഴക്കേതില്‍ സുനില്‍കുമാര്‍ (55) ആണ്​ വടക്കൻ ശർഖിയ ഗവർണറേറ്റ്​ ബിദിയയിലെ സനയയ്യിൽ ഞായറാഴ്​ച മരിച്ച മലയാളി​.

തിങ്കളാഴ്​ച സ്​ത്രീയുടെയും കുട്ടിയുടെയും ഉൾപ്പെടെ വടക്കൻ ശർഖിയ ഗവർണറേറ്റിൽനിന്ന്​ നാലുപേരുടെ മൃതദേഹവും മൂന്നുപേരുടെ മൃതദേഹം ദാഖിലിയ ഗവർണറേറ്റിലെ വിവിധ ഇടങ്ങളിൽനിന്നും ​സിവിൽ ഡിഫൻസ്​ ആൻഡ്​ ആംബുലൻസ്​ അതോറിറ്റി കണ്ടെത്തി​. ഞായറാഴ്ച 12 പേർ ആയിരുന്നു മരിച്ചിരുന്നത്​. ജീവൻ പൊലിഞ്ഞവയിൽ പത്തുപേരും കുട്ടികളാണ്​. മുദൈബി വിലായത്തിലെ സമദ്​ ഷാൻ വാദിയിൽ ആയിരുന്നു കുട്ടികൾ ഒലിച്ചുപോയത്​. ഇവിടെ വാദിയിൽ അകപ്പെട്ട മുഴുവൻ കുട്ടികളുടെയും മൃതദേഹങ്ങൾ കണ്ടെത്തിയതായി സിവിൽ ഡിഫൻസ്​ ആൻഡ്​ ആംബുലൻസ്​ അതോറിറ്റി അറിയിച്ചു.

വാദി കുത്തിയൊലിച്ചതിനെതുടർന്ന്​ സുനിൽകുമാർ നടത്തിയിരുന്ന വർക്​ഷോപ്പിന്‍റെ മതിലിടിഞ്ഞായിരുന്നു മരണം. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന്​ ബന്ധുക്കൾ അറിയിച്ചു. 15 വർഷ​ത്തോളമായി ബിദിയ സനായയ്യിൽ വർക്​ഷോപ്പ്​ നടത്തിവരികയാണ്​ സുനിൽകുമാർ. ദിവ്യയാണ്​ മരിച്ച സുനിലിന്റെ ഭാര്യ. മകള്‍: സ്വാതി സുനില്‍.

നിരവധിപേർ വിവിധ പ്രദേശങ്ങളിലെ വാദിയിൽ കുടുങ്ങിക്കിടക്കുന്നുതായി റിപ്പോർട്ടുണ്ട്​. ഇവർക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്​. രാജ്യത്ത്​ ബുധനാഴ്ചവരെ കനത്ത കാറ്റിനും മഴക്കും സാധ്യതയുണ്ടെന്നാണ്​ നാഷനൽ മൾട്ടി ഹസാർഡ് എർലി വാണിങ്​ സെൻറർ അറിയിച്ചിട്ടുള്ളത്​. റോയൽ ഒമാൻ പൊലീസിന്‍റെയും സിവിൽ ഡിഫൻസ്​ ആൻഡ്​ ആംബുലൻസ്​ അതോറിറ്റിയുടെയും നേതൃത്വത്തിൽ ഊർജിതമായ രക്ഷാപ്രവർത്തനങ്ങളാണ്​ നടത്തിവരുന്നത്​. വിവിധ ഇടങ്ങളിലായി കുടുങ്ങിയ ആയിരക്കണക്കിന്​ ആളുകളെ രക്ഷിച്ചതായി സിവിൽ ഡിഫൻസ്​ ആൻഡ്​ ആംബുലൻസ്​ അതോറിറ്റി അറിയിച്ചു.

തെക്ക്​-വടക്ക്​ ബാത്തിന, ബുറൈമി, മസ്‌കത്ത്​, തെക്ക്​-വടക്ക്​ ശർഖിയ, ദാഖിലിയ, ദാഹിറ എന്നീ ഗവർണറേറ്റുകളിലാണ് ശക്തമായ മഴ തുടരുന്നത്​. ​ഏറ്റവും കൂടുതൽ ആൾ നഷ്ടവും നാശവും വരുത്തിയത്​ വടക്കൻ ശർഖിയ ഗവർണറേറ്റിലാണ്​. കാറ്റിന്‍റെയും ഇടിയുടെയും അകമ്പടിയോടെയാണ് ​മഴ കോരിച്ചൊരിയുന്നത്​. വാദികൾ നിറഞ്ഞൊഴുകുന്നതിനാൽ ജാഗ്രത പാലിക്കണമെന്ന്​ അധികൃതർ മുന്നറിയിപ്പ്​ നൽകി. വിവിധയിടങ്ങളിൽ ആലിപ്പഴവും വർഷിച്ചു.

ഉൾഗ്രാമങ്ങളിൽ പലയിടത്തും റോഡുകളിൽ വെള്ളം കയറി ഗതാഗത തടസ്സവും നേരിട്ടു. മുൻകരുതൽ നടപടികളുടെ ഭാഗമായി അമീറാത്ത്​-ബൗഷർ ചുരം റോഡ്​ താൽക്കാലികമായി അടച്ചതായി റോയൽ ഒമാൻ പൊലീസ്​ അറിയിച്ചു. ദോഫാർ, അൽ വുസ്ത ഒഴികെയുള്ള എല്ലാ ഗവർണറേറ്റുകളിലെയും സ്കൂളുകൾക്ക്​ ചൊവ്വാഴ്ച ​അവധിയായിരിക്കുമെന്ന്​ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. അതേസമയം, മസ്കത്തിന്‍റെ നഗരപ്ര​ദേശങ്ങളിൽ കഴിഞ്ഞ രണ്ട്​ ദിവസങ്ങളിലും പ്രസന്നമായ കാലാവസ്ഥയായിരുന്നു. വടക്കൻ ശർഖിയയിൽ മരണപ്പെട്ട വിദ്യാർഥികളുടെ കുടുംബങ്ങൾക്കും ബന്ധുക്കൾക്കും മന്ത്രിമാരുടെ കൗൺസിൽ യോഗം അനുശോചനം അറിയിച്ചു. സുൽത്താ​ന്‍റെ ഭാര്യയും പ്രഥമ വനിതയുമായ അസ്സയ്യിദ അഹ്ദ് അബ്ദുല്ല ഹമദ് അൽ ബുസൈദിയും അനുശോചനം രേഖപ്പെടുത്തി.


മരിച്ച സുനിൽ കുമാർ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Hevy rainoman flood
News Summary - Heavy rains continue in Oman; The death toll is 19
Next Story