ഹെലികോപ്ടർ അപകടം: സാന്ത്വനവുമായി ഒമാൻ സംഘം ഇറാൻ എംബസിയിൽ
text_fieldsമസ്കത്ത്: ഇറാൻ പ്രസിഡൻറ് ഇബ്രാഹിം റഈസിടെയും സംഘത്തിന്റെയും മരണത്തിൽ അനുശോചനമറിയിച്ച് ഒമാൻ വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ മസ്കത്തിലെ ഇറാൻ എംബസി സന്ദർശിച്ചു.
വിദേശകാര്യ മന്ത്രാലയം രാഷ്ട്രീയകാര്യ അണ്ടർസെക്രട്ടറി ശൈഖ് ഖലീഫ ബിൻ അലി അൽ ഹാരിതിയുടെ നേതൃത്വത്തിൽ നിരവധി പ്രമുഖരാണ് സാന്ത്വന വാക്കുകളുമായെത്തിയത്. ഒമാനിലെ ഇറാൻ സ്ഥാനപതി മൂസ ഫർഹാങും നയതന്ത്ര ദൗത്യത്തിലെ മറ്റ് അംഗങ്ങളും ഒമാൻ സംഘത്ത സ്വീകരിച്ചു.
ഒമാനും ഇറാനും തമ്മിലുള്ള ശക്തമായ ഉഭയകക്ഷി ബന്ധവും സാഹോദര്യവും വളർത്തിയെടുക്കുന്നതിൽ നിർണായകമായ സംഭാവനകൾ നൽകിയവരായിരുന്നു അന്തരിച്ച പ്രസിഡൻറ് റഈസിയും വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ അബ്ദുല്ല ഹിയാനെന്നും ഒമാനി അധികൃതർ പറഞ്ഞു.
ഇരു രാജ്യങ്ങളും തമ്മിലുള്ള ശാശ്വതവും ദൃഢവുമായ സൗഹൃദത്തിന് അവർ ഊന്നൽ നൽകിയെന്നും സംഘം അനുസ്മരിച്ചു. സന്ദർശനത്തിനും ഒമാനി സർക്കാരും ജനങ്ങളും കാണിച്ച പിന്തുണക്കും അംബാസഡർ ഫർഹാങ് നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.