ഇൻകാസ് ഇബ്രിയുടെ സഹായ ഹസ്തം; കായംകുളം സ്വദേശി നാടണഞ്ഞു
text_fieldsഇബ്രി: ഇൻകാസ് ഇബ്രിയുടെ കൈത്താങ്ങിൽ കായംകുളം സ്വദേശി മുതുകുളത്തെ ഗോപാലകൃഷ്ണ ആചാരി നാടണഞ്ഞു. കഴിഞ്ഞ ഒമ്പത് മാസമായി ലേബർ കാർഡിന്റെ കാലാവധി തീർന്നും ജോലി ഇല്ലാതെയും പ്രയാസത്തിലായിരുന്നു ഇദ്ദേഹം കഴിഞ്ഞിരുന്നത്.
നാട്ടിൽ പോകാനാനായി കുയിൽ നിസാർ വഴി ഇൻകാസ് ഇബ്രി കമ്മിറ്റിയെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് നിയമപരമായി കാര്യങ്ങൾ ഇൻകാസ് ഇബ്രി വൈസ് പ്രസിഡന്റ് അൻസാരി ആറ്റിങ്ങൽ ഇടപെടുകയും ഗോപാല കൃഷ്ണൻ ആചാരിയുടെ സ്പോൺസറുമായി സംസാരിച്ചു കാര്യങ്ങൾ ശരിയാക്കുകയായിരുന്നു.
പിഴ ഉൾപ്പെടെയുള്ള എല്ലാം അടച്ച് ഇൻകാസ് ഇബ്രി അദ്ദേഹത്തെ നാട്ടിലേക്ക് യാത്രയാക്കുകയായിരുന്നു. ഇൻകാസ് ഇബ്രി പ്രസിഡന്റ് ടി.എസ്. ഡാനിയേൽ, ജനറൽ സെക്രട്ടറി ഷിഹാബ് തട്ടാരുകുറ്റിയിൽ, വൈസ് പ്രസിഡന്റ് രാജശേഖരൻ ചേർത്തല, ഷാനവാസ്, സുബൈർ കരുനാഗപ്പള്ളി, താജുദ്ദീൻ, എൽദോ, ഇൻകാസ് സെൻട്രൽ കമ്മിറ്റി അംഗം ഇ.എം. ഷബീർ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.