സമൂഹ മാധ്യമങ്ങളിൽ ചർച്ചയായി ഉയർന്ന വൈദ്യുതി ബില്ലുകൾ
text_fieldsമസ്കത്ത്: രാജ്യത്ത് വൈദ്യുതി, ജല ബില്ലുകളുടെ പുനർ മൂല്യനിർണയം കാരണം നിരക്കുകൾ ഉയരുന്നത് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാവുന്നു. ഇതുസംബന്ധമായി സമൂഹ മാധ്യമങ്ങളിൽ ‘ഹൈ ഇലക്ട്രിസിറ്റി ബിൽ’ ഹാഷ് ടാഗ് ട്രന്റിങ് ആവുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ചൂട് കാലത്ത് ബില്ലുകൾ അസാധാരണമായി ഉയർന്നതാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാവുന്നത്.
ഓരോ ഉപഭോക്താവും ഉപയോഗിക്കുന്ന വൈദ്യുതിയുടെയും വെള്ളത്തിന്റെയും വിവരങ്ങൾ പുതുക്കുക വഴി അമിത ചാർജുകൾ കുറക്കാൻ കഴിയുമെന്ന് വൈദ്യുതി മൊത്ത വിതരണ ഏജൻസിയായ അൽ നാമ അധികൃതർ പറഞ്ഞു. ഇതുവഴി സബ്സിഡികൾ ഉപയോഗപ്പെടുത്താൻ കഴിയുമെന്നും അധികൃതർ വ്യക്തമാക്കി. ഉപഭോക്താക്കൾ വിതരണ കമ്പനിയുമായി ബന്ധപ്പെടണമന്നും ആവശ്യപ്പെട്ടു. കമ്പനികൾ വൈദ്യുതി നിരക്കുകളും ഉപഭോഗവും കൂടുമ്പോൾ ടെക്സ്റ്റ് മെസേജ് അയക്കണമെന്ന് സ്വദേശികൾ നിർദേശിച്ചു. എന്നാൽ, ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ ബില്ലുകൾ ഇരട്ടിയായി വർധിക്കുന്നതിന്റെ കാരണം കണ്ടെത്തണമെന്നും ഇതു സംബദ്ധമായി അടിയന്തര അന്വേഷണങ്ങൾ നടത്തണമെന്നും ചില ഉപഭോക്താക്കൾ ആവശ്യപ്പെട്ടു. കമ്പനികൾ ഇലക്ട്രിസിറ്റി ബില്ലുകൾ കണക്കുകൂട്ടുന്നതിനെ സമഗ്രമായി വിലയിരുത്തണമെന്ന് ആവശ്യപ്പെടുന്നവരും ഉണ്ട്. പലരുടെയും ബില്ലുകൾ ഈ മാസങ്ങൾ 50 ശതമാനം വർധിച്ചതായും ചിലർ പറയുന്നു.
ഡേറ്റകൾ അപ്ഡേറ്റ് ചെയ്യുന്നതിൽ പലർക്കും പ്രയാസം ഉണ്ടെന്നും അതിനാൽ ഇതിന്റെ നടപടി ക്രമങ്ങൾ ലഘൂകരിക്കണമെന്നും പറഞ്ഞു. എന്നാൽ, ചൂടുള്ള മാസങ്ങളിൽ വൈദ്യുതി ഉപയോഗം പൊതുവേ കൂടുതലാണെന്നും തണുപ്പുകാലങ്ങളിൽ നല്ല കാലാവസ്ഥ ആയതിനാൽ എയർകണ്ടീഷനുപകരം ഫാൻ മതിയാവുമെന്നും അതിനാലാണ് തണുപ്പ് കാലങ്ങളിൽ ബില്ലുകൾ കുറയുന്നതെന്ന് എൻജിനീയറിങ് മേഖലയുമായി ബന്ധപ്പെട്ടവർ പറയുന്നു. ചൂടുകാലത്ത് ദിവസം മുഴുവൻ എയർകണ്ടീഷൻ പ്രവർത്തിക്കേണ്ടിവരുമെന്നും അതിനാലാണ് ബില്ലുകൾ ഉയരുന്നതെന്നും ഇവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.