ആദം-തുംറൈത്ത് ഹൈവേ: എമർജൻസി നമ്പറുകൾ പുറത്തിറക്കി
text_fieldsമസ്കത്ത്: ഖരീഫ് സീസണിലെ പതിവ് അപകടപാതയായ ആദം-തുംറൈത്ത് റോഡിലെ വാഹനയാത്രക്കാർക്കായി റോയൽ ഒമാൻ പൊലീസ് പുതിയ എമർജൻസി നമ്പറുകൾ പുറത്തിറക്കി. പൊലീസ് സേവനങ്ങൾക്ക് താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാം: അസമെയിം-99453930, ഹംറ അൽ ദറൗ-91392398, ഗാബ-939090580, അൽ ഗഫ്തൈൻ-90123925, സൈഹ് അൽ ഖയാറത്ത്-933020495, ഖത്ബിത്ത്-98042014. സലാലയിലേക്കുള്ള യാത്രയിൽ ആംബുലൻസ് സേവനങ്ങൾ ആവശ്യമുള്ളവർ ബന്ധപ്പെടേണ്ട നമ്പറുകൾ: ഹംറ അൽ ദറൗ- 91392293, ഗാബ- 91392295, അൽ ഗഫ്തൈൻ-91392302, ഖത്ബിത്ത്-91392304, സൈഹ് അൽ ഖയാറത്ത്-91392306, അസഅ്ദ- 91392307, തഖാ-91392287, ഒൗഖത്ത്-91392308.
അപകടമൊഴിവാക്കുക ലക്ഷ്യമിട്ട് ആദം-തുംറൈത്ത് ഹൈവേയിൽ പൊലീസ് നിരീക്ഷണം കർക്കശമാക്കുകയും പൊലീസ് ചെക്ക്പോസ്റ്റുകൾ ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ദോഫാറിലേക്കുള്ള യാത്രയിൽ അമിതവേഗവും അശ്രദ്ധയും പാടില്ലെന്ന് പൊലീസ് ഉണർത്തി. അശ്രദ്ധമായ മറികടക്കലാണ് മുൻവർഷങ്ങളിൽ ബഹുഭൂരിപക്ഷം അപകടങ്ങൾക്കും വഴിയൊരുക്കിയത്. യു.എ.ഇയടക്കം മറ്റു ജി.സി.സി രാഷ്ട്രങ്ങളിൽനിന്നു വരുന്ന യാത്രികരാണ് മുൻ വർഷങ്ങളിൽ അപകടങ്ങളിൽ മരണപ്പെട്ടവരിൽ ഏറെയും. ഇൗ വർഷം ഖരീഫ് സീസൺ ആരംഭിച്ച് ഒരു മാസം പിന്നിെട്ടങ്കിലും ആദം-തുംറൈത്ത് ഹൈവേയിൽനിന്ന് മരണത്തിന് കാരണമായ വാഹനാപകടങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.