ഒമാനും സൗദിയും തമ്മിലുള്ള ചരിത്രപരമായ ബന്ധം; സംയുക്ത സ്റ്റാമ്പ് പുറത്തിറക്കി
text_fieldsഒമാൻ പോസ്റ്റ് പുറത്തിറക്കിയ സ്റ്റാമ്പ്
മസ്കത്ത്: ഒമാനും സൗദിയും തമ്മിലുള്ള ചരിത്രപരമായ ബന്ധങ്ങൾക്ക് ആദരസൂചകമായി ഒമാൻ പോസ്റ്റ് സംയുക്ത തപാൽ സ്റ്റാമ്പ് പുറത്തിറക്കി.
സൗദി അറേബ്യയുമായി ചേർന്നാണ് പ്രത്യേക സംയുക്ത സ്മരണിക തപാൽ സ്റ്റാമ്പ് പുറത്തിറക്കിയിരിക്കുന്നതെന്ന് ഒമാൻ പോസ്റ്റ് അറിയിച്ചു. ഈ സഹകരണ സംരംഭം ഒമാനും സൗദി അറേബ്യയും തമ്മിലുള്ള അഗാധമായ ചരിത്ര ബന്ധങ്ങളുടെയും ഉറച്ച സാഹോദര്യ ബന്ധത്തിന്റെയും തെളിവാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള ആഴത്തിൽ വേരൂന്നിയ സൗഹൃദവും പരസ്പര ബഹുമാനവും പ്രതിഫലിപ്പിക്കുന്നതാണിതെന്നും അധികൃതർ അറിയിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.