Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Feb 2024 11:19 AM IST Updated On
date_range 25 Feb 2024 11:19 AM ISTസ്കൂളുകൾക്ക് ഇന്ന് അവധി
text_fieldsbookmark_border
മസ്കത്ത്: ഒമാനി അധ്യാപക ദിനാചരണത്തിന്റെ ഭാഗമായി രാജ്യത്തെ സ്കൂളുകൾക്ക് ഞായറാഴ്ച അവധിയായിരിക്കും. വിദ്യാഭ്യാസ മന്ത്രാലയമാണ് തീരുമാനം പുറപ്പെടുവിച്ചത്. സുൽത്താനേറ്റിലെ ഇന്ത്യൻ സ്കൂളുകളുൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. ഫെബ്രുവരി 24നാണ് ഒമാനി അധ്യാപക ദിനമായി ആചരിക്കുന്നത്. ഈ വർഷം വാരാന്ത്യദിനമായ ശനിയാഴ്ച അധ്യാപക ദിനം വന്നതിനാലാണ് 25ന് അവധി നൽകിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story