അവധിയും ആഘോഷവും കഴിഞ്ഞു, ഇന്നു മുതൽ ജനജീവിതം സാധാരണ നിലയിേലക്ക്
text_fieldsമസ്കത്ത്: അഞ്ചു ദിവസത്തെ പെരുന്നാൾ പൊതുഅവധിക്കുശേഷം ഒമാനിലെ സർക്കാർ-പൊതുമേഖല-സ്വകാര്യ സ്ഥാപനങ്ങൾ ഇന്നുമുതൽ പ്രവർത്തിച്ചുതുടങ്ങും. ഇതോടെ പൊതുജീവിതം സാധാരണ നിലയിലാകും. റമദാൻ പ്രമാണിച്ച് കുറഞ്ഞ പ്രവർത്തന സമയമാണ് സർക്കാർ, പൊതുസ്ഥാപനങ്ങൾക്കുണ്ടായിരുന്നത്. അവധിയുടെ ആലസ്യം കഴിഞ്ഞ് തുറന്ന് പ്രവർത്തിക്കുന്നതോടെ എല്ലാ സ്ഥാപനങ്ങളിലും ഇന്നു മുതൽ തിരക്ക് അനുഭവപ്പെടും. റമദാൻ വ്രതമായതിനാൽ ചെയ്തുതീർേക്കണ്ട അത്യാവശ്യജോലികൾ പലരും മാറ്റിവെച്ചിരുന്നു. അതിനാൽ മന്ത്രാലയങ്ങളും മുനിസിപ്പാലിറ്റികളുമായി ബന്ധപ്പെട്ട പല കാര്യങ്ങളും ഇന്നുമുതലാണ് പലരും ആരംഭിക്കുക.
ഇൗ വർഷം പെരുന്നാളിന് പ്രതീക്ഷിച്ച അവധിദിനങ്ങൾ ലഭിച്ചിട്ടില്ല. കഴിഞ്ഞ വർഷം ലഭിച്ച അവധി അനുസരിച്ച് ഒമ്പതു ദിവസത്തെ പെരുന്നാൾ അവധിയെങ്കിലും പലരും പ്രതീക്ഷിച്ചിരുന്നു. അഞ്ച് പ്രവൃത്തിദിവസവും നാല് വാരാന്ത്യവും ചേർത്താണ് ഇത്രയും കണക്ക് കൂട്ടിയത്. എന്നാൽ വാരാന്ത്യ അവധി അടക്കം അഞ്ചു ദിവസത്തെ അവധിയാണ് ഇക്കുറി ലഭിച്ചത്.
മൂന്നു ദിവസത്തെ പ്രവൃത്തി ദിവസത്തിലൊതുങ്ങുന്നതായിരുന്നു ഇൗ വർഷത്തെ ചെറിയ പെരുന്നാൾ അവധി. അതിനാൽ പെരുന്നാൾ അവധിക്ക് നാട്ടിൽ പോകാൻ തീരുമാനിച്ച നിരവധി പേർ യാത്ര റദ്ദാക്കിയിരുന്നു. അേതാടൊപ്പം മറ്റ് രാജ്യങ്ങളിലേക്കുള്ള യാത്രകളും കുറവായിരുന്നു.
മറ്റ് ജി.സി.സി രാജ്യങ്ങളിൽ അനുഭവപ്പെടുന്ന കടുത്ത ചൂടും ഒമാനിൽ ലഭിച്ച കുറഞ്ഞ അവധിയും കാരണം ദുബൈ അടക്കമുള്ള അയൽരാജ്യങ്ങളിലേക്കുള്ള അവധിക്കാല യാത്രകളും കുറവായിരുന്നു.
സാധാരണ പെരുന്നാൾ അടക്കമുള്ള അവധിക്കാലങ്ങളിൽ വൻ തിരക്കാണ് ഒമാൻ-യു.എ.ഇ അതിർത്തിയിൽ അനുഭവപ്പെട്ടിരുന്നത്. ഇത്തരം സീസണുകളിൽ ഒമാനിൽനിന്ന് ദുബൈയിലേക്കും ദുബൈയിൽനിന്ന് ഒമാനിലേക്കും യാത്രചെയ്യുന്നവർ അതിർത്തികടക്കാൻ ചെക് പോസ്റ്റുകളിൽ നീണ്ട മണിക്കൂറുകൾ കാത്തിരിക്കണമായിരുന്നു. എന്നാൽ ഇൗ അവധിക്ക് കാര്യമായ തിരക്കൊനും അതിർത്തിയിൽ അനുഭവപ്പെട്ടില്ല.
ഒരു വാഹനാപകടം മാത്രമാണ് പെരുന്നാൾ അവധിക്ക് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ബർക്ക സനാഇയയിൽ ഞായറാഴ്ച ഒന്നിലധികം വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേരാണ് മരിച്ചത്.
നിരവധി പേരുടെ ജീവൻ പൊലിഞ്ഞ വാർത്തകളുമായാണ് പല അവധികളും അവസാനിക്കാറുള്ളത്. കൂടുതൽ വാഹനാപകടങ്ങളും നടക്കുക ഹൈമ-സലാല റൂട്ടിലാണ്. നിരവധി പേർ അവധിയാഘോഷിക്കാൻ സലാലയിലേക്ക് പോയിരുന്നെങ്കിലും ഇൗ റൂട്ടിൽ അപകടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സലാല അടക്കമുള്ള മേഖലകളിലും ബീച്ചുകളിലും മുങ്ങിമരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെടാറുണ്ടെങ്കിലും ഒന്നുമുണ്ടായിട്ടില്ല. ഇൗ വർഷം ഇത്തരം വാർത്തകളും തീരെ കുറവായിരുന്നു. റോയൽ ഒമാൻ െപാലീസിെൻറയും സിവിൽ ഡിഫൻസിെൻറയും ശക്തമായ ഇടപെടലാണ് ഇത്തരം അപകടങ്ങൾ കുറയാൻ കാരണം. അവധിക്കാലത്ത് വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് സോഷ്യൽ മീഡിയ വഴിയും എസ്.എം.എസ് വഴിയും ജനങ്ങളെ ബോധവത്കരിച്ചിരുന്നു. ദോഫാർ ഗവർണറേറ്റിലെ പ്രധാന ബീച്ചുകളിലും വെള്ളച്ചാട്ടങ്ങളിലും സിവിൽ ഡിഫൻസ് നിരീക്ഷണം ശക്തിപ്പെടുത്തുകയും ചെയ്തിരുന്നു.
കടുത്ത ചൂട് കാരണം വിനോദസഞ്ചാര മേഖലകളിലെല്ലാം തിരക്ക് കുറവായിരുന്നു. എന്നാൽ ഒമാനിലെ ഏറ്റവും നല്ല ശുദ്ധജല തടാകമായ വാദി ബനീ ഖാലിദിൽ പെരുന്നാൾ അവധിക്കാലത്ത് 10,422 സന്ദർശകർ എത്തിയിരുന്നു. ജബൽ അഖ്ദറിലും കാര്യമായ തിരക്ക് അനുഭവപ്പെട്ടു. തിരക്ക് കാരണം ഹോട്ടലുകളിൽ മുറികൾ ലഭ്യമായിരുന്നില്ല. േലാക കപ്പ് നടക്കുന്നത് കാരണം പലരും യാത്രകൾ ഒഴിവാക്കുകയും ചെയ്തതും തിരക്ക് കുറയാൻ കാരണമായി. ഇന്നു മുതൽ തിരക്കേറിയ ജീവിതത്തിലേക്ക് കടക്കുന്ന എല്ലാവരും ബലിപെരുന്നാൾ അവധിക്കായി കാത്തിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.