ഹോം െഎസൊലേഷൻ ചികിത്സ അവധിയായി കണക്കാക്കില്ല –മന്ത്രി
text_fieldsമസ്കത്ത്: യാത്ര കഴിഞ്ഞ് ഒമാനിൽ തിരികെയെത്തുന്നവർക്കായുള്ള ഹോം െഎസോലേഷൻ സമയം ചികിത്സ അവധിയായി കണക്കാക്കാൻ കഴിയില്ലെന്ന് ഡോ. അഹ്മദ് അൽ സഇൗദി. ഇത് ബന്ധപ്പെട്ടയാളുടെ ബാക്കിയുള്ള ലീവിൽ നിന്ന് കുറക്കുമെന്ന് ആരോഗ്യ മന്ത്രി വാർത്തസമ്മേളനത്തിൽ പറഞ്ഞു. എല്ലാ യാത്രക്കാരുടെയും കൈവശം ഒമാനിലെത്തുന്നതിന് 96 മണിക്കൂർ മുെമ്പടുത്ത നെഗറ്റിവ് പി.സി.ആർ പരിശോധന റിപ്പോർട്ട് വേണം.
അംഗീകാരം ഉള്ള സ്ഥാപനത്തിൽ വേണം പരിശോധനക്ക് വിധേയമാകാൻ. ഒമാനിലെത്തുന്നവർ വിമാനത്താവളത്തിൽ മറ്റൊരു നിർബന്ധിത പി.സി.ആർ പരിശോധനക്ക് വിധേയമാകണം. ഇതിെൻറ റിസൽറ്റ് നെഗറ്റിവ് ആണെങ്കിൽ ഏഴ് ദിവസത്തിന് ശേഷം മറ്റൊരു പി.സി.ആർ പരിശോധന കൂടി നടത്തി ക്വാറൈൻറൻ അവസാനിപ്പിക്കാം. മൂന്നാമത് പി.സി.ആർ പരിശോധനക്ക് വിധേയമാകാൻ താൽപര്യമില്ലാത്തവർക്ക് 14 ദിവസത്തെ ക്വാറൈൻറൻ തുടരാവുന്നതാണെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.