Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightരാത്രി അടച്ചിടൽ: ഹോം...

രാത്രി അടച്ചിടൽ: ഹോം ഡെലിവറിക്കും ടയർ കടകൾക്കും ഇളവ്​ നൽകി

text_fields
bookmark_border
രാത്രി അടച്ചിടൽ: ഹോം ഡെലിവറിക്കും   ടയർ കടകൾക്കും ഇളവ്​ നൽകി
cancel


മസ്​കത്ത്​: ഒമാനിലെ വാണിജ്യ സ്​ഥാപനങ്ങളുടെ രാത്രി അടച്ചിടൽ ഒരാഴ്​ച പിന്നിട്ടപ്പോൾ ഇളവുകളുമായി സുപ്രീം കമ്മിറ്റി. ഹോം ഡെലിവറി സേവനങ്ങൾക്ക്​ ഇളവ്​ നൽകിയതായി ഒമാൻ ടെലിവിഷൻ റിപ്പോർട്ട്​ ചെയ്​തു. ഇനിയുള്ള ദിവസങ്ങളിൽ രാത്രി എട്ടിന്​ ശേഷം സ്​ഥാപനങ്ങൾക്ക്​ ഹോം ഡെലിവറി സേവനങ്ങൾ നടത്താവുന്നതാണ്​. ഇതോടൊപ്പം ഇന്ധന സ്​റ്റേഷനുകൾക്കുള്ളിൽ പ്രവർത്തിക്കുന്ന ടയർ വിൽപന, ടയർ അറ്റകുറ്റപ്പണി സ്​ഥാപനങ്ങൾക്കും രാത്രി പ്രവർത്തനാനുമതി നൽകി​. കോവിഡ്​ വ്യാപനം കണക്കിലെടുത്ത്​ വ്യാപാര വാണിജ്യ സ്​ഥാപനങ്ങൾ രാത്രി എട്ടു മുതൽ പുലർച്ചെ അഞ്ചുവരെ അടച്ചിടണമെന്ന നിർദേശം കഴിഞ്ഞ വ്യാഴാഴ്​ചയാണ്​ പ്രാബല്ല്യത്തിൽ വന്നത്​. ഇൗ മാസം 20 വരെയാണ്​ അടച്ചിടൽ പ്രാബല്ല്യത്തിലുള്ളത്​. ഇന്ധന സ്​റ്റേഷനുകൾ, സ്വകാര്യ ഫാർമസികൾ എന്നിവക്ക്​ ഇളവ്​ നിലവിലുണ്ട്​.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omannewsoman
Next Story