സിറിയയിലെ ഹോംസ് ആക്രമണം;ഒമാൻ അനുശോചിച്ചു
text_fieldsമസ്കത്ത്: സിറിയയിലെ ഹോംസ് നഗരത്തിലെ മിലിട്ടറി കോളജിൽ വിദ്യാർഥികളുടെ ബിരുദദാന ചടങ്ങിന് നേരെയുണ്ടായ ആക്രമണത്തിൽ ഒമാൻ അനുശോചിച്ചു. സംഭവത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളോടും സിറിയൻ സർക്കാറിനോടും അഗാധമായ അനുശോചനം അറിയിക്കുകയാണെന്നും പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും അധികൃതർ പ്രസ്താവനയിൽ പറഞ്ഞു.
സിറിയയിലെ ഹോംസ് നഗരത്തിലെ സൈനിക കോളജിൽ ബിരുദദാന ചടങ്ങിനിടെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ നൂറിലേറെ പേർ മരിച്ചതായും 125ൽപരം ആളുകൾക്ക് പരിക്കേറ്റതായും സിറിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വിദ്യാർഥികളെ കൂടാതെ ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ട കുടുംബങ്ങളും അപകടത്തിൽപ്പെട്ടവരിൽ ഉൾപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.