ആദരവുകൾ കൈമാറി രാഷ്ട്രത്തലവന്മാർ
text_fieldsമസ്കത്ത്: സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ തുർക്കിയ സന്ദർശനത്തിന്റെ ഭാഗമായി പരസ്പരം ആദരവുകൾ കൈമാറി രാഷ്ട്രതലവൻമാർ. പ്രസിഡൻഷ്യൽ കോംപ്ലക്സിൽ നടന്ന ചടങ്ങിൽ സുൽത്താൻ തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാന് ഒമാന്റെ ഏറ്റവും ഉന്നത അംഗീകാരമായ ‘അൽ സഈദ് ഓർഡർ’ ആണ് സമ്മാനിച്ചത്.
പ്രസിഡന്റിനെ അഭിനന്ദിച്ചും ഇരു രാജ്യങ്ങളെയും അവരുടെ ജനങ്ങളെയും ബന്ധിപ്പിക്കുന്ന ആഴത്തിൽ വേരൂന്നിയ സൗഹൃദ ബന്ധത്തിന്റെയും പ്രകടനമായാണ് പുരസ്കാരം നൽകിയത്. തുർക്കിയയുടെ ഏറ്റവും മഹത്തായ ആദരവായ ‘ഓർഡർ ഓഫ് ദി സ്റ്റേറ്റ്’ ആണ് സുൽത്താന് പ്രസിഡന്റ് നൽകിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള വിപുലമായ ബന്ധങ്ങളുടെ അംഗീകാരമായിട്ടാണ് ഈ ആദരവ് സമ്മാനിച്ചത്.
തുർക്കിയ പ്രസിഡന്റ് അങ്കാറയിലെ പ്രസിഡൻഷ്യൽ കോംപ്ലക്സിൽ സുൽത്താന് ഔദ്യോഗിക അത്താഴവിരുന്ന് സംഘടിപ്പിച്ചു. സുൽത്താനെ അനുഗമിക്കുന്ന ഔദ്യോഗിക പ്രതിനിധി സംഘത്തിലെ അംഗങ്ങൾ, തുർക്കിയ മന്ത്രിമാർ, മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. അത്താഴത്തിന് മുമ്പ് ഇരു നേതാക്കളും സ്മരണികയും കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.