ദൃശ്യവിരുന്നൊരുക്കി ഇബ്രിയിൽ കുതിരപന്തയ മത്സരം
text_fieldsമസ്കത്ത്: പെരുന്നാൾ അവധിക്കാലത്ത് ദൃശ്യവിരുന്നൊരുക്കി ഇബ്രിയിൽ പരമ്പരാഗത കുതിരപന്തയ മത്സരം നടന്നു. വിലായത്തിലെ പാരമ്പര്യത്തിൽ ഊന്നി നടന്ന മത്സരം കാണാൻ വിവിധ കോണുകളിൽനിന്നായി ഇബ്രിയിലേക്ക് ജനങ്ങൾ ഒഴുകിയെത്തിയിരുന്നു. മത്സരം തത്സമയം സംപ്രേഷണം ചെയ്തതിനാൽ അഗോളതലത്തിൽതന്നെ കുതിരയോട്ട മത്സരം ശ്രദ്ധ പിടിച്ചുപറ്റി. വിവിധ ഗവർണറേറ്റുകളിൽനിന്നും വിലായത്തിൽനിന്നുമുള്ള വ്യത്യസ്ത തരം കുതിരകളാണ് പങ്കെടുത്തത്. ഓരോ കുതിരകളും മികച്ച പ്രകടനമാണ് നടത്തിയത്. രാജ്യത്ത് ഏകദേശം 2,000ത്തോളം ഇനങ്ങളിൽപ്പെട്ട കുതിരകളുണ്ടെന്നാണ് കൃഷി, മത്സ്യബന്ധനം, ജലവിഭവ മന്ത്രാലയത്തിലെ സ്ഥിതിവിവരക്കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതിൽ 350ലധികം അറേബ്യൻ കുതിരകളും 1,500 തദ്ദേശീയ ഇനങ്ങളും മറ്റുമാണുള്ളത്.
രാജ്യത്തിന്‍റെ സംസ്കാരത്തിന്‍റ ഭാഗമാണ് കുതിര സവാരി. കുതിരകളെ വളർത്തുന്നത് പൗരന്മാരുടെ ജനപ്രിയ ഹോബികളിലൊന്നാണ്. ഇതിനെ അഭിമാനത്തിന്‍റെ അടയാളമായും ഒമാനികൾ കരുതുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.