മദ്ഹയിലെ ആശുപത്രിനിർമാണം പുരോഗമിക്കുന്നു
text_fieldsമസ്കത്ത്: മുസന്ദം ഗവർണറേറ്റിലെ മദ്ഹയിൽ ആശുപത്രിനിർമാണം പുരോഗമിക്കുന്നു. 67 ശതമാനം പ്രവൃത്തി പൂർത്തിയായി. 60 ലക്ഷം റിയാൽ ചെലവിലാണ് നിർമാണം.
10,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ 40 കിടക്കകളും കിടത്തിച്ചികിത്സിക്കാനുള്ള വാർഡുകളും ലാബുകളും മറ്റ് സൗകര്യങ്ങളും അടങ്ങുന്നതാണ് ആശുപത്രിയെന്ന് മന്ത്രാലയത്തിലെ പ്രോജക്ട് ആൻഡ് എൻജിനീയറിങ് അഫയേഴ്സ് ഡയറക്ടർ ജനറൽ എൻജി. ജമാൽ സലീം അൽ ഷൻഫാരി പറഞ്ഞു.
പദ്ധതി ആസൂത്രണം ചെയ്തതുപോലെ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 14 സ്റ്റാൻഡേർഡ് ഹെൽത്ത് ക്ലിനിക്കുകളാണ് പുതിയ ആശുപത്രിയിൽ ഉള്ളതെന്ന് മദ്ഹ ഹെൽത്ത് സെന്റർ മേധാവി ഡോ. അഹമ്മദ് അബ്ദുല്ല അൽ മദനി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.