ശ്രദ്ധേയമായി ഹോട്ടല്‍ ജീവനക്കാരുടെ പ്രവാചക പ്രകീര്‍ത്തന സദസ്സ്
text_fieldsഇബ്ര: രാത്രി വൈകി ജോലി അവസാനിക്കുന്ന ഹോട്ടല്‍, റസ്റ്റാറന്റ്, കഫ്റ്റീരിയ, സൂപ്പർ മാര്‍ക്കറ്റ് തുടങ്ങിയ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ഇബ്ര സഹ്റത്തുല്‍ ഖുര്‍ആന്‍ മദ്റസയും ഐ.സി.എഫും ആര്.എസ്.സിയും സംയുക്തമായി പ്രവാചക പ്രകീര്‍ത്തന സദസ്സ് സംഘടിപ്പിച്ചു.
മീലാദ് കാമ്പയിന്റെ ഭാഗമായിരുന്നു പരിപാടി. രാത്രി ഒരു മണിക്ക് ആരംഭിച്ച മൗലിദ് സദസ്സില്‍ മലയാളികള്‍ക്ക് പുറമെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും ബംഗ്ലാദേശ്, പാകിസ്താന് എന്നീ രാജ്യക്കാരും പങ്കാളികളായി.
എല്ലാ ദിവസവും രാത്രി 11ന് ജനകീയ മൗലിദ് സദസ്സ് നടക്കാറുണ്ടെങ്കിലും ഏറെ വൈകി ജോലി അവസാനിക്കുന്നവരെ പരിഗണിച്ചാണ് പ്രത്യേകം പ്രകീര്‍ത്തന സദസ്സ് നടത്തിയത്. ഇബ്ര വിലായത്തിലെ വിവിധ ദിക്കുകളില്‍നിന്ന് പ്രകീര്‍ത്തന സദസ്സില്‍ പങ്കെടുക്കുന്നതിന് നിരവധി പേർ എത്തിയിരുന്നു. നിശാദ് അഹ്സനി, അലി അക്ബര്‍ സഖാഫി ചാലിയം എന്നിവര്‍ നേതൃത്വം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.