ഹോട്ടൽ വരുമാനത്തിൽ 19.2 ശതമാനം വർധന
text_fieldsമസ്കത്ത്: രാജ്യത്തെ സ്റ്റാർ (മൂന്ന്-അഞ്ച്) ഹോട്ടലുകളിലെ അതിഥികളുടെ എണ്ണത്തിൽ കഴിഞ്ഞവർഷം വർധന. 43.2 ശതമാനത്തിന്റെ ഉയർച്ചയാണ് വന്നതെന്ന് ദേശീയ സ്ഥിതിവിവര കേന്ദ്രം പറയുന്നു. കഴിഞ്ഞവർഷം 12,19,303 അതിഥികളാണ് രാജ്യത്തെ സ്റ്റാർ ഹോട്ടലുകളിൽ എത്തിയത്. 2020ൽ ഇത് 8,51,757 ആയിരുന്നു. ഹോട്ടലുകളിൽ നിന്നുള്ള വരുമാനം 19.2 ശതമാനം വർധിച്ച് 1,01.668 ദശലക്ഷം റിയാലായി ഉയർന്നു. 85.292 ദശലക്ഷം റിയാലായിരുന്നു 2020ലെ വരുമാനം.
ഹോട്ടലുകളിൽ താമസിക്കുന്നവരുടെ കാര്യത്തിലും വർധനവുണ്ടായി. 38.3 ശതമാനത്തിന്റെ ഉയർച്ചയാണ് കാണിക്കുന്നത്. കൂടുതൽ അതിഥികളെത്തിയത് അറബ് രാജ്യങ്ങളിൽനിന്നാണ്. 47,644 പേരാണ് വിവിധ അറബ് രാജ്യങ്ങളിൽനിന്നായി എത്തിയത്. 2020മായി താരതമ്യം ചെയ്യുമ്പോൾ 97 ശതമാനത്തിന്റെ ഉയർച്ചയാണ് കാണിക്കുന്നത്. ഏഷ്യൻ രാജ്യങ്ങളിൽനിന്നുള്ളവർ 93.5 ശതമാനം വർധിച്ച് 1,41,136 ആളുകളാണ് അതിഥികളായെത്തിയത്. 2020ൽ 72,930 ആളുകളാണ് ഏഷ്യൻ രാജ്യങ്ങളിൽനിന്ന് അതിഥികളായെത്തിയത്.
യൂറോപ്യൽനിന്നുള്ള അതിഥികളുടെ എണ്ണത്തിൽ കുറവ് വന്നു. 2020ൽ 1,76,820 ആളുകളാണ് വിവിധ യൂറോപ്യൻ രാജ്യങ്ങളിൽനിന്ന് ഹോട്ടലുകളിൽ അതിഥികളായെത്തിയത്. എന്നാൽ, കഴിഞ്ഞ വർഷം 1,05,558 ആളുകളാണെത്തിയത്. 2020മായി താരതമ്യം ചെയ്യുമ്പോൾ 40.3 ശതമാനത്തിന്റെ കുറവാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.