ഒമാനിൽ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൈൻറൻ നിയമം തിങ്കളാഴ്ച മുതൽ പ്രാബല്ല്യത്തിൽ
text_fieldsമസ്കത്ത്: ഒമാനിലേക്ക് വരുന്നവർക്ക് ഏഴ് ദിവസത്തെ നിർബന്ധിത ഹോട്ടൽ ക്വാറൈൻറൻ വേണമെന്ന സുപ്രീം കമ്മിറ്റി നിർദേശം
തിങ്കളാഴ്ച ഉച്ചക്ക് മുതൽ നടപ്പിലാകും. സിവിൽ ഏവിയേഷൻ പൊതുഅതോറിറ്റി വ്യാഴാഴ്ച വൈകുന്നേരം പുറത്തുവിട്ട സർക്കുലറിലാണ് ഇക്കാര്യം അറിയിച്ചത്. സ്വദേശികൾക്കും തൊഴിൽ, സന്ദർശക വിസയിലുള്ള വിദേശികൾക്കും ഇൗ നിയമം ബാധകമാണ്.
ഏഴ് രാത്രിയിലേക്കാണ് ഹോട്ടൽ ബുക്കിങ് നടത്തേണ്ടത്. യാത്ര പുറപ്പെടുന്നതിന് മുമ്പ് ബുക്കിങ് ഉറപ്പാക്കണം. ഹോട്ടൽ ബുക്കിങ് ഉറപ്പുവരുത്തിയ ശേഷമാണ് ബോർഡിങ് അനുവദിക്കാൻ പാടുള്ളൂവെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി വിമാന കമ്പനികൾക്ക് നിർദേശം നൽകി. യാത്രക്കാർക്ക് ഏത് ഹോട്ടലുകളിലും മുറി ബുക്ക് ചെയ്യാവുന്നതാണ്. ഹോട്ടലുകളിലെ നിർബന്ധിത ക്വാറൈൻറൻ നിലവിൽ വരുന്നതോടെ ഒമാനിലേക്കുള്ള യാത്രക്ക് ചെലേവറും. ഒരാഴ്ചത്തേക്ക് താമസവും ഭക്ഷണവുമടക്കം നൂറ് റിയാലിൽ അധികം ചെലവ് വരും.
പി.സി.ആർ പരിശോധനകൾക്കും മറ്റുമുള്ള ചെലവ് ഇതിന് പുറമെയാണ്. ഇതുവരെ താമസ സ്ഥലങ്ങളിലും ക്വാറൈൻറൻ അനുവദിച്ചിരുന്നു. എന്നാൽ സ്വദേശികളും വിദേശികളും നിബന്ധനകൾ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പുതിയ തീരുമാനം.
ഇതിന് പുറമെ സുപ്രീം കമ്മിറ്റി നിർദേശ പ്രകാരം ബീച്ചുകളും പാർക്കുകളും ഇന്ന് മുതൽ രണ്ടാഴ്ചത്തേക്ക് അടച്ചു. ഒരു തരത്തിലുള്ള ഒത്തുചേരലുകളും പാടില്ലെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളുടെ സേവന ഹാളുകൾ, വാണിജ്യ കേന്ദ്രങ്ങൾ, കടകൾ, മാർക്കറ്റുകൾ, റസ്റ്റോറൻറുകൾ, കഫേകൾ, ഹുക്ക കഫേകൾ, ജിംനേഷ്യം എന്നിവയിൽ അമ്പത് ശതമാനം ആളുകളെ മാത്രമാണ് പ്രവേശിപ്പിക്കാൻ പാടുള്ളൂ. ഇൗ തീരുമാനം ഫെബ്രുവരി 12 വെള്ളിയാഴ്ച മുതൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പ്രാബല്ല്യത്തിൽ ഉണ്ടായിരിക്കും. കര അതിർത്തികൾ വഴി ട്രക്കുകൾക്ക് മാത്രമായിരിക്കും കടന്നുപോകാൻ അനുമതിയുണ്ടാവുക.
വടക്കൻ ശർഖിയ ഗവർണറേറ്റിൽ നാളെ മുതൽ രണ്ടാഴ്ച കാലേത്തക്ക് വാണിജ്യ സ്ഥാപനങ്ങൾ രാത്രി സമയം അടച്ചിടണം. രാത്രി ഏഴുമുതൽ പുലർച്ചെ ആറുമണി വരെയാണ് അടച്ചിടേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.