ഭക്ഷണം വിളമ്പാൻ അനുമതി; ഒമാനിൽ ഹോട്ടലുകൾ പാലിക്കേണ്ട മാർഗനിർദേശങ്ങൾ അറിയാം
text_fields
മസ്കത്ത്: സുപ്രീം കമ്മിറ്റി അനുമതിയെ തുടർന്ന് ഒമാനിലെ എല്ലാ ഹോട്ടലുകളിലും റസ്റ്റോറൻറുകളിലും കോഫിഷോപ്പുകളിലും ബുധനാഴ്ച മുതൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ സാധിക്കും. അന്താരാഷ്ട്ര, ടൂറിസ്റ്റ്, ഫസ്റ്റ്ക്ലാസ് റസ്റ്റോറൻറുകളിൽ കഴിഞ്ഞയാഴ്ച ഭക്ഷണം വിളമ്പാൻ അനുമതി നൽകിയിരുന്നു. ഉപഭോക്താക്കൾക്ക് ഭക്ഷണം വിളമ്പുന്ന ഹോട്ടലുകളും റസ്റ്റോറൻറുകളും താഴെ പറയുന്ന പൊതുമാർഗ നിർദേശങ്ങൾ പാലിക്കണം.
റസ്റ്റോറൻറിലെ ഒാരോ മേശയും രണ്ട് മീറ്റർ അകലം ഉറപ്പുവരുന്ന രീതിയിൽ വേണം ക്രമീകരിക്കാൻ. ഇടനാഴിയിലും റസ്റ്റോറൻറിനുള്ളിലെ പൊതു ഇടങ്ങളിലും ഉപഭോക്താക്കൾ തമ്മിൽ കുറഞ്ഞത് രണ്ട് മീറ്ററെങ്കിലും അകലം ഉറപ്പാക്കണം. ഉപഭോക്താക്കളും ജീവനക്കാരും റസ്റ്റോറൻറിൽ പ്രവേശിക്കുന്നതും പുറത്തുപോകുന്നതുമായ സമയം കൃത്യമായി രേഖപ്പെടുത്തണം. ആൽക്കഹോളിെൻറ അംശം 70 ശതമാനത്തിൽ കുറയാത്ത സാനിറ്റൈസറുകൾ ലഭ്യമാക്കണം. ഒരു മേശയിൽ പരമാവധി നാലുപേർ മാത്രമാണ് ഇരിക്കാൻ പാടുള്ളൂ. ഒറ്റത്തവണ ഉപയോഗിക്കാവുന്ന മെനു വേണം നൽകാൻ. ഭക്ഷണവും പാനീയങ്ങളും ഒറ്റതവണ ഉപയോഗിക്കാവുന്ന പാത്രങ്ങളിലും കപ്പുകളിലുമാകണം നൽകേണ്ടത്. ബുഫെകളും എല്ലാതരത്തിലുമുള്ള സെൽഫ് സർവീസുകളും ഒഴിവാക്കണം. ഉപ്പ്, കുരുമുളക്, പഞ്ചസാര, കെച്ചപ്പ് തുടങ്ങിയവയെല്ലാം ഒറ്റത്തവണ ഉപയോഗിക്കാവുന്ന പാക്കറ്റുകളിലാക്കി നൽകണം. പത്രങ്ങളും മാസികകളും മേശകളിൽ വെക്കരുത്. കാത്തിരിപ്പ് സ്ഥലത്തേക്ക് പ്രവേശനം വിലക്കണം. ഇലക്ട്രോണിക് പേയ്മെൻറ് സംവിധാനം പ്രോത്സാഹിപ്പിക്കണം. ഇത് സംബന്ധിച്ച ആരോഗ്യ മന്ത്രാലയത്തിെൻറ മാർഗ നിർദേശങ്ങൾ പാലിക്കണം. ആളുകൾ പൊതുവായി സ്പർശിക്കുന്ന സ്ഥലങ്ങൾ കൃത്യമായ ഇടവേളകളിൽ ശുചിയാക്കുകയും രോഗാണുമുക്തമാക്കുകയും വേണം.
ജോലി തുടങ്ങുേമ്പാഴും ജോലി തുടങ്ങി ഒാരോ ആറുമണിക്കൂറിന് ശേഷവും ജീവനക്കാരുടെ ശരീര താപനില പരിശോധിക്കണം. ഉപഭോക്താക്കളുടെ ശരീര താപനിലയും പരിശോധിക്കണം. 37 ഡിഗ്രിക്ക് മുകളിൽ ശരീര താപനിലയുള്ള ഉപഭോക്താക്കളെയും ജീവനക്കാരെയും റസ്റ്റോറൻറിൽ പ്രവേശിപ്പിക്കരുത്. കാറ്ററിങ് ഹാൾ, അടുക്കള, റസ്റ്റോറൻറിെൻറ മറ്റ് സംവിധാനങ്ങൾ എന്നിവിടങ്ങളിൽ ജീവനക്കാർ സാമൂഹിക അകലം പാലിക്കണം.
ഭക്ഷണം കഴിക്കുന്നത് ഒഴിച്ചുള്ള സമയങ്ങളിൽ ഉപഭോക്താക്കൾ മുഖാവരണങ്ങൾ ധരിക്കണം. ഉപഭോക്താക്കൾ റസ്റ്റോറൻറിൽ ചുറ്റിതിരിയുകയോ മേശയിലോ അവരുടേതല്ലാത്ത മറ്റ് സാധനങ്ങളിലോ തൊടുകയോ ചെയ്യരുത്. തുമ്മുകയോ ചുമക്കുകയോ ചെയ്യുന്ന സമയത്ത് വായും മൂക്കും മറച്ചുപിടിക്കണം. ഹസ്തദാനം ഒഴിവാക്കുകയും വേണം. ഭക്ഷണം കഴിച്ചുകഴിഞ്ഞാൽ ഉടൻ റസ്റ്റോറൻറിൽ നിന്ന് പുറത്തുപോവുകയും വേണം. റസ്റ്റോറൻറുകളിൽ കോവിഡ് അടിസ്ഥാന പ്രതിേരാധ നടപടികൾ പാലിക്കുന്നില്ലെങ്കിൽ ഉപഭോക്താക്കൾ വിവരം അറിയിക്കണമെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.