ഹൃദയപൂർവം തൃശൂർ 2024: വി.സി.സി വലപ്പാടും അഞ്ചേരി ബ്ലാസ്റ്റേഴ്സും ചമ്പ്യന്മാരായി
text_fieldsക്രിക്കറ്റിൽ ജേതാക്കളായ വി.സി.സി വലപ്പാട് ടീം
മസ്കത്ത്: ഒമാൻ തൃശൂർ ഓർഗനൈസേഷൻ ഹൃദയപൂർവം തൃശൂർ 2024 ന്റെ ഭാഗമായി റൂവി ടർഫിൽ നടത്തിയ കായിക മത്സരങ്ങളിൽ ക്രിക്കറ്റിൽ വി.സി.സി വലപ്പാടും ഫുട്ബാളിൽ അഞ്ചേരി ബ്ലാസ്റ്റേഴ്സും ജേതാക്കളായി. തൃശൂർ ജില്ലയുടെ പ്രാദേശിക സ്ഥലങ്ങളുടെ പേരിൽ ക്രിക്കറ്റിലും ഫുട്ബാളിലുമായി എട്ടുവീതം ടീമുകളാണു മത്സരത്തില്‍ പങ്കെടുത്തത്. ക്രിക്കറ്റ് ഫൈനലിൽ ആദ്യം ബാറ്റ് ചെയ്ത അഞ്ചേരി ബ്ലാസ്റ്റേഴ്സ് അഞ്ച് ഓവറിൽ 25 റൺസാണുടുത്തത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ വി.സി.സി വലപ്പാട് 3.5 ഓവറിൽ വിക്കറ്റ് ഒന്നും നഷ്ടപ്പെടുത്താതെ വിജയം കാണുകയായിരുന്നു.
ക്രിക്കറ്റിൽ മികച്ച കളിക്കാരൻ, ബൗളർ പുരസ്ക്ാരം എന്നിവ വി.സി.സി വലപ്പാടിന്റെ അനീറും മികച്ച ബാറ്റ്സ്മാൻ അഞ്ചേരി ബ്ലാസ്റ്റേഴ്സിന്റെ ജെബിനും ഫൈനലിലെ മികച്ച കളിക്കാരനായി വി.സി.സി വലപ്പാടിന്റെ സന്തോഷവും അർഹരായി. ക്രിക്കറ്റ് മത്സരങ്ങൾ സുനീഷ് ഗുരുവായൂരും ഹസ്സൻ കേച്ചേരിയും നിയന്ത്രിച്ചു. ഫുട്ബാൾ ഫൈനലിൽ ഏറ്റുമുട്ടിയ പൾസ് എഫ്സി കൊടകരയും- അഞ്ചേരി ബ്ലാസ്റ്റേഴ്സ് മത്സരം ഗോൾ രഹിത സമനിലയിൽ പിരിഞ്ഞതോടെ പെനാൽറ്റി ഷൂട്ടൗട്ടിലാണ് വിജയികളെ തെരഞ്ഞെടുത്ത്. ഫുട്ബാളിൽ ടോപ്പ് സ്കോറർ ആയി എഫ്.സി വാടാനപ്പള്ളിയുടെ സുദേവും മികച്ച കളിക്കാരനായി പൾസ് എഫ്.സി കൊടകരയുടെ നവീനും ഡിഫന്ററായി പള്‍സ് എഫ്.സി കൊടകരയുടെ തന്നെ സന്ദീപും മികച്ച ഗോൾ കീപ്പറായി അഞ്ചേരി ബ്ലാസ്റ്റേഴ്സിലെ റിഷാദിനെയും തെരഞ്ഞെടുത്തു. മത്സരങ്ങൾ ഗംഗാധരൻ കേച്ചേരിയും ഫിറോസ് തിരുവത്രയും നിയന്ത്രിച്ചു. വിജയികൾക്കുള്ള ട്രോഫിയും കാഷ് പ്രൈസും ഒമാന്‍ തൃശൂര്‍ ഓര്ഗനൈസേഷന് ഭാരവാഹികള്‍ നൽകി.
ഒരുപാട് മികച്ച പ്രതിഭകളെ കണ്ടെത്താൻ ഈ കായിക മേളകൊണ്ട് കഴിഞ്ഞെന്നും വരുംവർഷങ്ങളിൽ ഇതിലും മികച്ച രീതിയിൽ വിപുലമായി കൂടുതൽ ടീമുകളെ ഉൾപ്പെടുത്തി കായിക മേള നടത്തുമെന്നും ഒമാന്‍ തൃശൂര്‍ ഓര്ഗനൈസേഷന് സ്പോർട്സ് സംഘാടക സമിതി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.