34 വർഷത്തിനുശേഷം ഹുമയൂൺ കബീർ മടങ്ങുന്നു; നിറഞ്ഞ മനസ്സോടെ
text_fieldsമസ്കത്ത്: 34 വർഷത്തെ പ്രവാസജീവിതത്തിന് ഒടുവിൽ നിറഞ്ഞ മനസ്സോടെ തൃശൂർ ചെന്ത്രാപ്പിന്നി സ്വദേശി ഹുമയൂൺ കബീർ നാട്ടിലേക്ക് മടങ്ങുന്നു. ഇന്ന് കൊച്ചിയിലേക്കുള്ള വന്ദേ ഭാരത് വിമാനത്തിലാണ് മടക്കം.ജോലിയോടുള്ള പ്രതിബദ്ധതയും താൽപര്യവുമുണ്ടെങ്കിൽ ഉയരങ്ങളിലെത്താമെന്നതിെൻറ സാക്ഷ്യമാണ് ഇദ്ദേഹത്തിെൻറ പ്രവാസജീവിതം. പ്രീഡിഗ്രി പൂർത്തിയാക്കാതെ 1986ൽ 19ാമത്തെ വയസിലാണ് ഇദ്ദേഹം ഒമാനിൽ എത്തുന്നത്. ഗൾഫാർ കമ്പനിയുടെ ഗാലയിലെ വാഹന വർക്ക്ഷോപ്പിൽ ഹെൽപറായിട്ടായിരുന്നു തുടക്കം. ഗൾഫാറിൽ പർച്ചേസ് മാനേജരായിരുന്ന സഹോദരീ ഭർത്താവാണ് വിസ സംഘടിപ്പിച്ചു നൽകിയത്. വാഹനങ്ങളുമായി ബന്ധപ്പെട്ട ജോലികൾ അതിവേഗത്തിൽ പഠിച്ചെടുത്ത ഇദ്ദേഹം ഡ്രൈവിങ് സൈലൻസ് എടുത്ത് ഡ്രൈവർ ജോലിയിലേക്ക് മാറി. 11 വർഷത്തിനുശേഷം 1997ൽ സുബൈർ ഒാേട്ടാമോട്ടിവിലേക്ക് ജോലി മാറി.
മാർക്കറ്റിങ് എക്സിക്യൂട്ടിവ് ആയിട്ടായിരുന്നു തുടക്കം. പിന്നീട് പടിപടിയായി ഉയർന്ന് ബ്രാഞ്ച് മാനേജർ വരെയായി. ഇപ്പോൾ ഇബ്രിയിലെ മാനേജർ തസ്തികയിൽനിന്നാണ് നാട്ടിലേക്ക് മടങ്ങുന്നത്.അക്കൗണ്ടിങ്ങിലും പ്രാവീണ്യം കരസ്ഥമാക്കിയിട്ടുണ്ട്. സ്വന്തം ജോലിമാത്രം നോക്കാതെ സ്ഥാപനത്തിലെ മറ്റ് ജോലികളും സാധ്യമാകുന്ന രീതിയിൽ പഠിച്ചെടുക്കാൻ പ്രവാസികൾ ശ്രദ്ധിക്കണമെന്ന് ഇദ്ദേഹം പറയുന്നു.പ്രവാസജീവിതത്തിലെ സമ്പാദ്യം ഉപയോഗിച്ച് തൃശൂർ കാട്ടൂരിൽ വീടും രണ്ടേ മുക്കാൽ ഏക്കർ സ്ഥലവും ഇദ്ദേഹത്തിനുണ്ട്. ഇവിടെ കൃഷിത്തോട്ടം ഒരുക്കാനാണ് ഇദ്ദേഹത്തിെൻറ പദ്ധതി. ഷാഹിദയാണ് ഭാര്യ. ഒരു മകനുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.