വന്യജീവികളെ വേട്ടയാടൽ; മൂന്ന് പൗരന്മാരെ ശിക്ഷിച്ചു
text_fieldsമസ്കത്ത്: ദോഫാർ ഗവർണറേറ്റിൽ അനധികൃതമായി സംരക്ഷിത ജീവികളെ വേട്ടയാടിയതിന് മൂന്ന് പൗരന്മാരെ തുംറൈത്ത് പ്രാഥമിക കോടതി ശിക്ഷിച്ചു.
സംരക്ഷിത വന്യജീവികളെ വേട്ടയാടുകയും ലൈസൻസില്ലാത്ത പരമ്പരാഗത ആയുധം കൈവശം വെക്കുകയും ചെയ്ത കുറ്റത്തിന് മൂന്ന് പൗരന്മാർക്കെതിരെ തുംറൈത്ത് പ്രാഥമിക കോടതി അന്തിമ ജുഡീഷ്യൽ വിധി പുറപ്പെടുവിച്ചത്.
പിഴക്കൊപ്പം, കുറ്റകൃത്യത്തിൽ ഉൾപ്പെട്ട ആയുധങ്ങൾ, വെടിമരുന്ന്, ബൈനോക്കുലറുകൾ, മൊബൈൽ ഫോണുകൾ എന്നിവ ഉൾപ്പെടെ വിവിധ വസ്തുക്കളും കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു.വന്യജീവി നിയമങ്ങളെ മാനിക്കണമെന്നും പ്രകൃതി ആവാസവ്യവസ്ഥയെ ദോഷകരമായി ബാധിക്കുന്ന നടപടികളിൽനിന്ന് വിട്ടുനിൽക്കണമെന്നും പരിസ്ഥിതി അതോറിറ്റി പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.