അമേരിക്കയിലെ മിൽട്ടൺ ചുഴലിക്കാറ്റ്; ഒമാൻ ദുഃഖം രേഖപ്പെടുത്തി
text_fieldsമസ്കത്ത്: ഫ്ലോറിഡ സംസ്ഥാനത്ത് വീശിയടിച്ച മിൽട്ടൺ ചുഴലിക്കാറ്റിൽ ഒമാൻ വിദേശകാര്യ മന്ത്രാലയം അമേരിക്കയോട് അനുഭാവം പ്രകടിപ്പിച്ചു. അമേരിക്കൻ സർക്കാരിനോടും ജനങ്ങളോടും ഇരകളുടെ കുടുംബങ്ങളോടും ആത്മാർഥമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തുകയും, പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും ആശംസിച്ചു. സംസ്ഥാനത്തിന്റെ പടിഞ്ഞാറൻ തീരത്ത് കരകയറിയ കാറ്റ് മാരകമായാണ് വീശിയടിച്ചത്.
125ലേറെ വീടുകളാണ് ബുധനാഴ്ച നശിച്ചത്. 28 അടിയോളം ഉയരമുള്ള തിരമാലകളാണ് കരയിലേക്ക് ആഞ്ഞടിച്ചത്. കടുത്ത വെള്ളപ്പൊക്കത്തിൽ വ്യാപക നാശനഷ്ടമുണ്ടായി. സെപ്റ്റംബർ അവസാനത്തില്‍ കടുത്ത നാശം വിതച്ച ഹെലന് ചുഴലിക്കാറ്റിന്റെ ആഘാതത്തില്‍നിന്ന് കരകയറുന്നതിന് മുമ്പാണ് ഫ്ലോറിഡയില്‍ മില്‍ട്ടണ്‍ ഭീതി വിതക്കുന്നത്. വടക്കന്‍ കരോലീന, തെക്കന്‍ കരോലീന, ജോര്‍ജിയ,ഫ്ലോറിഡ, ടെന്നസി, വെര്‍ജീനിയ എന്നിവിടങ്ങളില്‍ ഹെലന് വ്യാപക നാശം വിതച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.