ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണവും സംഗമവും
text_fieldsമസ്കത്ത് കെ.എം.സി.സി തൃക്കരിപ്പൂർ മണ്ഡലം-തൃക്കരിപ്പൂർ സി.എച്ച് സെന്‍റർ മസ്കത്ത് ചാപ്റ്റർ കമ്മിറ്റികൾ നടത്തിയ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണവും പ്രവർത്തക സംഗമവും
മത്ര: മസ്കത്ത് കെ.എം.സി.സി തൃക്കരിപ്പൂർ മണ്ഡലം-തൃക്കരിപ്പൂർ സി.എച്ച് സെന്‍റർ മസ്കത്ത് ചാപ്റ്റർ കമ്മിറ്റികളുടെ സംയുക്ത ആഭിമുഖ്യത്തിൽ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണവും പ്രവർത്തക സംഗമവും നടത്തി.
പി.എം. സലാം ഹാജി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ് പി.പി. ശരീഫ് അധ്യക്ഷത വഹിച്ചു. ഹാഷിം ഫൈസി അനുസ്മരണ പ്രഭാഷണം നടത്തി. തൃക്കരിപ്പൂർ സി.എച്ച് സെന്‍ററിനുള്ള സഹായ ഫണ്ട് സമാഹരണത്തിന്‍റെ ആദ്യ ഗഡു പി.എം. സലാം ഹാജി ഹാഷിം ഫൈസിക്ക് കൈമാറി. ചാപ്റ്റർ ചെയർമാൻ എം. സുലൈമാൻ, എസ്. കുഞ്ഞഹമ്മദ്, മൂസാൻ എന്നിവർ സംസാരിച്ചു. എൻ. റിയാസ് സ്വാഗതവും വി.എൻ. ഇസ്മായിൽ നന്ദിയും പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.