ഹൈഡ്രജൻ അധിഷ്ഠിത സമ്പദ്ഘടന ലക്ഷ്യം; ദേശീയ കൂട്ടായ്മക്ക് രൂപം നൽകി
text_fieldsമസ്കത്ത്: ഭാവിയുടെ ഇന്ധനം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഹൈഡ്രജൻ ഉൽപാദനരംഗത്ത് വളർച്ച ലക്ഷ്യമിട്ട് ഒമാൻ. ഇതിനായി ഊർജ-ധാതു മന്ത്രാലയത്തിെൻറ നേതൃത്വത്തിൽ ദേശീയതലത്തിൽ കൂട്ടായ്മ രൂപവത്കരിച്ചു. ഹൈ-ഫ്ലൈ എന്നാണ് ദേശീയതലത്തിലുള്ള കൂട്ടായ്മയുടെ പേര്. സർക്കാർ, സ്വകാര്യ മേഖലകളിൽ പ്രവർത്തിക്കുന്ന 13 സ്ഥാപനങ്ങൾ ചേർന്നതാണ് കൂട്ടായ്മ. സർക്കാർ വകുപ്പുകൾ, എണ്ണ-വാതക ഓപറേറ്റർമാർ, വിദ്യാഭ്യാസ-ഗവേഷണ സ്ഥാപനങ്ങൾ, തുറമുഖങ്ങൾ തുടങ്ങിയവ ഇതിൽ അംഗങ്ങളാണ്. ശുദ്ധ ഹൈഡ്രജെൻറ ഉൽപാദനം, ഗതാഗതം, ആഭ്യന്തര ഉപഭോഗം, കയറ്റുമതി തുടങ്ങിയവ സുഗമമാക്കുന്നതിനും മതിയായ പിന്തുണ നൽകുന്നതിനും ഈ സ്ഥാപനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും. ഹൈഡ്രജൻ ഉൽപാദനം വഴി ദേശീയ ഊർജ സുരക്ഷ, അന്തരീക്ഷത്തിലെ കാർബണിെൻറ അളവ് കുറക്കൽ തുടങ്ങിയവയും സാധ്യമാകും. ഹരിത സമ്പദ്ഘടനയിലേക്കുള്ള വിജയകരമായ മാറ്റം ഇതുവഴി സാധ്യമാവുകയും ചെയ്യും. ഒമാൻ ഊർജ-ധാതു മന്ത്രാലയത്തിനാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല. യു.എ.ഇ, സൗദി അറേബ്യ എന്നീ രാജ്യങ്ങൾ നേരത്തേ സമാന രീതിയിൽ ചുവടുവെപ്പ് നടത്തിയിരുന്നു.
ഒമാൻ വിഷൻ 2040െൻറയും ദേശീയ ഊർജ വൈവിധ്യവത്കരണ പദ്ധതിയുടെയും അടിസ്ഥാനത്തിൽ ശുദ്ധ ഹൈഡ്രജ െൻറ ഉൽപാദനത്തിനും വിന്യാസത്തിനും നേതൃത്വം നൽകുകയാണ് കൂട്ടായ്മയുടെ ലക്ഷ്യമെന്ന് എണ്ണ-പ്രകൃതി വാതക മന്ത്രാലയം അണ്ടർസെക്രട്ടറി സാലിം അൽ ഔഫി പറഞ്ഞു. ഊർജ-ധാതു മന്ത്രാലയത്തിെൻറ നേതൃത്വത്തിൽ ഹൈഡ്രജൻ അധിഷ്ഠിത സമ്പദ്ഘടനയെ കുറിച്ച് സാധ്യതാപഠനം നടത്തുകയാണ്. ഇതിലെ നിർദേശപ്രകാരമാണ് വിവിധ സ്ഥാപനങ്ങളുടെ കൂട്ടായ്മ രൂപം കൊണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.