ഇബ്രി ക്രിക്കറ്റ് ലീഗിന് തുടക്കം
text_fieldsഇബ്രി: കലാ കൈരളി യൂത്ത് വിങ്ങിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഇബ്രി ക്രിക്കറ്റ് ലീഗിന്റെ ആദ്യ എഡിഷന് തനം എഫ്.സി.സി ഗ്രൗണ്ടില്‍ തുടക്കമായി. ആവേശകരമായ പൊതുജന പങ്കാളിത്തമാണ് ടൂര്‍ണമെന്റില്‍ ദൃശ്യമായത്.ഉദ്ഘാടനവേളയില്‍ ഇബ്രി മേഖലയിലെ സാമൂഹിക, സാംസ്കാരിക പ്രവര്‍ത്തകരായ സുഭാഷ്, കുമാര്‍, തമ്പാന്, ഷാജി, ഷാജു, സുധീരന് എന്നിവര്‍ സംബന്ധിച്ചു.
കലാ കൈരളി യൂത്ത് വിങ് പ്രവര്‍ത്തകരായ റിയാസ്, ശ്യാം കുമാര്‍, ജ്യോതിഷ്, ജെറിന്, അനു രാജ്, അനീഷ്, ബിലാല്‍, അന്‍ഷാദ്, നൈസാം, ജെറിന്, റോഷിന് എന്നിവര്‍ മത്സരത്തിന് നേതൃത്വം നല്കി.എട്ടു ടീമുകള്‍ മാറ്റുരച്ച ടൂര്‍ണമെന്റില്‍ ഇബ്രി കമന്റോസ്, ഐ.ആർ.എച്ച് ബ്ലാസ്റ്റേഴ്സ്, ഇബ്രി റൈസിങ് ബ്രദേഴ്സ്, യങ്കിള്‍ വാരിയേഴ്സ് എന്നീ ടീമുകള്‍ സെമി ഫൈനലിൽ പ്രവേശിച്ചു.
വൈഷ്ണവ്, റിയാസ്, സമീര്‍ എന്നിവര്‍ വിവിധ മത്സരങ്ങളിലായി മാന്‍ ഓഫ് ദി മാച്ച് ആയി തെരഞ്ഞെടുക്കപ്പെട്ടു. ഡിസംബര്‍ ആറിന് സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.