ഇബ്രി ഇന്ത്യന്‍ സ്കൂള്‍ കലോത്സവം സമാപിച്ചു
text_fieldsഇബ്രി: വിദ്യാര്‍ഥികളുടെ കലാസാംസ്കാരിക പ്രാവിണ്യം വിളിച്ചോതി രണ്ടു ദിവസങ്ങളിലായി നടന്ന ഇബ്രി ഇന്ത്യന്‍ സ്കൂളിലെ 29ാമത് കലോത്സവത്തിന് തിരശ്ശീലവീണു.
കലയുടെ ഉജ്ജ്വല മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച് അഞ്ച് വിഭാഗങ്ങളില്‍ 20 ഇനങ്ങളിലായി ഇരുനൂറിലധികം വിദ്യാര്‍ഥികള്‍ മാറ്റുരച്ചു. സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ഹെഡ് ഗേള്‍ നിവേദ്യ ദേവദാസ് ഉദ്ഘാടനം ചെയ്തു.
സമാപന സമ്മേളനം മുഖ്യാതിഥി ഖാസിം മുഹമ്മദ് മുഖ് ബാലി (ഹെഡ് ഓഫ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് പ്രൈവറ്റ് സ്കൂള്‍സ്, ജനറല്‍ ഡയറക്ടറേറ്റ് ഓഫ് എജുക്കേഷന്‍) ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ എസ്. സുരേഷ് സ്വാഗതവും ഇവന്റ് ഇന്‍ ചാര്‍ജ് മിന്‍സി സന്തോഷ് നന്ദിയും പറഞ്ഞു.
സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് നവീന്‍ വിജയകുമാര്‍ ആശംസകള്‍ നേര്‍ന്നു. മറ്റു അംഗങ്ങളായ ഡോ. അമിതാഭ് മിശ്ര, ശബ്നം ബീഗം, ഡോ. പുകലരസു, ഫെസ്ലിന് അനീഷ് മോന്, ഫൈസല്‍ ശംസുദ്ദീന്‍, അശ്വതി സിദ്ധാര്‍ഥ് എന്നിവരും മറ്റു സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകരും രക്ഷിതാക്കളും സംബന്ധിച്ചു.
വിജയികള്‍ക്കുള്ള സമ്മാനദാനം മുഖ്യാതിഥിയും സ്കൂള്‍ മാനേജ്മെന്റ് അംഗങ്ങളും ചേര്‍ന്ന് നിര്‍വഹിച്ചു. ഡെപ്യൂട്ടി ഹെഡ് ബോയ് മാസ്റ്റര്‍ റിഹാന് സ്വാഗതവും സി.സി.എ ക്യാപ്റ്റന്‍ അഫ്റ അക്തര്‍ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.