ഇബ്രി ഇന്ത്യൻ സ്കൂൾ കായിക ദിനം; ബ്ലു ഹൗസ് ജേതാക്കൾ
text_fieldsഇബ്രി: ഇന്ത്യൻ സ്കൂൾ ഇബ്രിയുടെ 34ാമത് കായിക ദിനം നിറപ്പകിട്ടാർന്ന പരിപാടികളോടെ നടന്നു. ബ്ലു ഹൗസ് ഓവറോൾ ചാമ്പ്യന്മാരായി. റണ്ണർ അപ്പ് ട്രോഫി റെഡ് ഹൗസ് കരസ്ഥമാക്കി. മുഖ്യാതിഥിയായ ദാഹിറ ഗവർണറേറ്റ് കായികവിഭാഗം ഡയറക്ടർ എൻജിനീയർ ഖാലിദ് ഖലീഫ അൽ ഹാത്മി ചടങ്ങ് ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ വി.എസ്. സുരേഷ് സ്വാഗതം പറഞ്ഞു. എസ്.എം.സി പ്രസിഡന്റ് ഡോ. വിജയ് ഷണ്മുഖം സംസാരിച്ചു. മുഖ്യാതിഥി, സ്കൂൾ പ്രിൻസിപ്പൽ, എസ്.എം.സി പ്രസിഡന്റ് എന്നിവർ ചേർന്ന് ശാന്തിയുടെയും സമാധാനത്തിന്റെ പ്രതീകമായ വെള്ളരി പ്രാവുകളെ പറത്തി.
എസ്.എം.സി അംഗങ്ങളായ നവീൻ വിജയകുമാർ, ജമാൽ ഹസ്സൻ, ഫെസ്ലിൻ അനീഷ്, അമിതാബ് മിശ്ര തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. സ്കൂൾ സ്പോർട്സ് ക്യാപ്റ്റൻ രാജു ഷിൽ സത്യവാചകം ചൊല്ലി കൊടുത്തു. ഹെഡ് ബോയ് കിഷോർ കുമാർ, ഹെഡ്ഗേൾ അർപ്പിത സെൻ, ഹൗസ് ക്യാപ്റ്റന്മാർ, സ്പോർട്സ് ക്യാപ്റ്റന്മാർ എന്നിവരുടെ നേതൃത്വത്തിൽ മാർച്ച് പാസ്റ്റും അരങ്ങേറി. മാസ്ഡ്രിൽ, സാരിഡ്രിൽ, എയറോബിക് ആക്ടിവിറ്റി, പിരമിഡ് ഡിസ്േപ്ല, ട്രാക്കിനങ്ങൾ എന്നിവ കാണികളുടെ മനം കുളിർപ്പിച്ചു. രക്ഷിതാക്കൾക്കായി ട്രാക്കിന മൽസരങ്ങൾ, വടം വലി എന്നിവ നടന്നു. മുഖ്യാതിഥിയായ എൻജിനീയർ ഖാലിദ് ഖലീഫ അൽ ഹാത്മി, പ്രിൻസിപ്പൽ, എസ്.എം.സി പ്രസിഡന്റ്, മെമ്പർമാർ തുടങ്ങിയവർ ചേർന്ന് കായിക മത്സരങ്ങളിൽ വിജയികളായവർക്കുള്ള മെഡലുകളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. മാർച്ച് പാസ്റ്റിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയ ഗ്രീൻ ഹൗസ്, റെഡ് ഹൗസ് എന്നിവർക്കുള്ള ട്രോഫികളും വിതരണം ചെയ്തു.
എസ്.എം.സി പ്രസിഡന്റ് ഡോ. വിജയ് ഷണ്മുഖം മുഖ്യാതിഥിക്ക് മെമന്റോ നൽകി ആദരിച്ചു. ആക്ടിവിറ്റി കോഓഡിനേറ്റർ മഹിള രാജൻ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.