മൂന്നാമത്തെ വലിയ വൈദ്യുതോൽപാദന കേന്ദ്രം ഇബ്രിയിൽ ആരംഭിച്ചു
text_fieldsമസ്കത്ത്: ഒമാനിലെ മൂന്നാമത്തെ വലിയ വൈദ്യുതോൽപാദന കേന്ദ്രം ദാഹി ഗവർണറേറ്റിലെ ഇ ബ്രിയിൽ പ്രവർത്തനമാരംഭിച്ചു. അൽ ദാഹിറ പവർ ജനറേറ്റിങ് കമ്പനിക്ക് (എ.ജി.സി) കീഴില ാണ് കേന്ദ്രം നിർമിച്ചത്. ദാഹിറ ഗവർണറേറ്റിലെ ഏറ്റവും വലിയ വൈദ്യുതോൽപാദന കേന്ദ്ര വുമാണ് ഇത്.
1509 മെഗാവാട്ട് ആണ് കേന്ദ്രത്തിെൻറ ശേഷിയെന്ന് എ.ജി.സി കമ്പനി ചീഫ് എക് സിക്യൂട്ടിവ് ഒാഫിസർ മുഹമ്മദ് അൽ റൈസി പറഞ്ഞു. സ്വദേശി അന്താരാഷ്ട്ര നിക്ഷേപകരുടെ കീഴിലുള്ള കൺസോർട്ട്യമാണ് അൽ ദാഹിറ പവർ ജനറേറ്റിങ് കമ്പനി രൂപവത്കരിച്ചത്. മിറ്റ്സ്യൂയി ആൻഡ് കമ്പനിക്കാണ് ഇതിെൻറ 50.1 ശതമാനം ഒാഹരികളും.
എ.സി.ഡബ്ല്യു.എ പവർ, ദോഫാർ ഇൻറർനാഷനൽ ഡെവലപ്മെൻറ് ആൻഡ് ഇൻവെസ്റ്റ്മെൻറ് ഹോൾഡിങ് കമ്പനി എന്നിവക്ക് യഥാക്രമം 44.9 ശതമാനവും അഞ്ചു ശതമാനവും ഒാഹരിയുണ്ട്. മൊത്തം 384 ദശലക്ഷം റിയാൽ ചെലവിട്ടാണ് കേന്ദ്രം നിർമിച്ചതെന്നും മുഹമ്മദ് അൽ റൈസി പറഞ്ഞു.സാമ്പത്തിക വളർച്ചയുടെ ഭാഗമാകുന്നതിനൊപ്പം സ്വദേശികൾക്ക് നിലവാരമുള്ള ജോലി ഉറപ്പാക്കുന്നതിനും കമ്പനി പ്രതിജ്ഞാബദ്ധമാണെന്ന് അൽ റൈസി പറഞ്ഞു. ഇബ്രി പവർ പ്ലാൻറിെൻറ ഒാപറേഷൻ ആൻഡ് മെയിൻറനൻസ് മാനേജ്മെൻറ് സംഘത്തിൽ 72 ശതമാനവും സ്വദേശികളാണ്. തുടക്കത്തിൽ തന്നെ ഉയർന്ന സ്വദേശിവത്കരണ നിരക്കുമായി പ്രവർത്തനമാരംഭിച്ച ഒമാനിലെ ആദ്യ വൈദ്യുതോൽപാദന കേന്ദ്രമാണ് ഇതെന്നും അൽ റൈസി പറഞ്ഞു.
നൂതന സാേങ്കതികത ഉപയോഗിച്ചാണ് പ്ലാൻറ് പ്രവർത്തിക്കുന്നത്. ചെലവുകുറച്ച് വൈദ്യുതോൽപാദനത്തിെൻറ കാര്യക്ഷമത വർധിപ്പിക്കാൻ സഹായിക്കുന്നതാണ് ഇത്. പ്രകൃതിവാതകം ഉപയോഗിച്ചാണ് പ്രവർത്തനം. ആകർഷകമായ നിരക്കിൽ വൈദ്യുതി നൽകാൻ കഴിയുന്ന രീതിയിലുള്ള ഉൽപാദന സംവിധാനമാണ് ഇവിടത്തേതെന്നും അൽ റൈസി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.