Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ibri quarry accident
cancel
Homechevron_rightGulfchevron_rightOmanchevron_rightഇബ്രി ക്വാറി അപകടം:...

ഇബ്രി ക്വാറി അപകടം: മരണം 13 ആയി

text_fields
bookmark_border
Listen to this Article

മസ്കത്ത്​: ദാഹിറ ഗവർണറേറ്റിലെ ഇബ്രിയിലെ സ്വകാര്യ മാർബിൾ ഫാക്ടറിയിലുണ്ടായ അപകടത്തിൽ മരിച്ചവരു​ടെ എണ്ണം 13 ആയി. വെള്ളിയാഴ്ച നടത്തിയ തിരച്ചിലിൽ രണ്ടുപേരുടെ മൃതദേഹം കൂടി ​കണ്ടത്തി. ഇനിയും ഒരാളെകൂടി ക​ണ്ടെത്താനുണ്ടെന്നാണ്​ അധികൃതർ നൽകുന്ന വിവരം. പ്രദേശത്ത്​ സിവിൽ ഡിഫൻസ്​ ആൻഡ്​ ആംബുലൻസ്​ അതോറിറ്റിയുടെ നേതൃത്വത്തിലാണ്​ തിരച്ചിൽ നടക്കുന്നത്​​.

അത്യാധുനിക യന്ത്ര സംവിധാനങ്ങളുടെ സഹായത്താലാണ്​ തിരച്ചിൽ പുരോഗമിക്കുന്നത്​. ഇടക്ക്​ പാറ ഇടിഞ്ഞ്​ വീഴുന്നതിനാൽ തിരച്ചിലിന്​ തടസ്സങ്ങൾ നേരിട്ടിരുന്നു.

കഴിഞ്ഞ ശനിയാഴ്​ച അർധരാത്രി 12ഓടെ ഇബ്രി വിലായത്തിലെ അൽ-ആർദ്​ പ്രദേശത്തുണ്ടായ അപകടത്തിൽ ആറുപേരായിരുന്നു മരിച്ചിരുന്നത്​. തുടർ ദിവസങ്ങളിൽ നടത്തിയ രക്ഷാ പ്രവർത്തനത്തിലാണ്​ ഏഴുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്​.


ചൊവ്വ, ബുധൻ, വെള്ളി ദിവസങ്ങളിൽ രണ്ട്​ വീതവും വ്യാഴാഴ്​ച ഒരാളുടെ മൃതദേഹവുമാണ്​ ക​ണ്ടെത്തിയത്​. മരിച്ചവരിൽ മൂന്ന്​ ഇന്ത്യക്കാരും ഉൾപ്പെട്ടിട്ടുണ്ടെന്ന്​​ സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്​.

മൂന്ന്​ മീറ്റർ ഘനവും 200 മീറ്റർ ഉയരവുമുള്ള മാർബിൾ പാളിയാണ്​ ആദ്യം ഇടിഞ്ഞ്​ വീണ​ത്​. അപകട സമയത്ത്​ ഇന്ത്യക്കാരും പാക്കിസ്ഥാനികളുമായിരുന്ന തൊഴിലാളികളായിരുന്നു സ്ഥലത്തുണ്ടായിരുന്നത്​.

ദാഹിറ ഗവർണറേറ്റിലെ സെർച്ച് ആൻഡ് റെസ്‌ക്യൂ ടീമുകളുടെ നേതൃത്വത്തിലാണ്​ തിരച്ചിൽ നടന്നുവരുന്നത്​. കരാർ കമ്പനികൾ തൊഴിൽ ഇടങ്ങളിലെ സുരക്ഷ അവഗണിക്കുന്നതിനാലാണ് ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നതെന്ന്​ പ്രദേശവാസികളും വ്യവസായ വിദഗ്ധരും ആരോപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ibri Quarry Accident
News Summary - Ibri Quarry Accident: Death toll rises to 13
Next Story