ഇബ്രി ക്വാറി അപകടം: മരണം എട്ടായി
text_fieldsമസ്കത്ത്: ദാഹിറ ഗവർണറേറ്റിലെ ഇബ്രിയിലെ സ്വകാര്യമാർബിൾ ഫാക്ടറിയിലുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം എട്ടായി. കഴിഞ്ഞ ദിവസം അധികൃതർ നടത്തിയ തിരിച്ചിലിൽ രണ്ടുപേരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. കാണാതായ മറ്റുള്ളവർക്കായി തിരച്ചിൽ തുടരുകയാണെനന് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അറിയിച്ചു.
രക്ഷാപ്രവർത്തനത്തിന്‍റെ പുരോഗതി അറിയാൻ ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് ആൻഡ് കസ്റ്റംസ്, നാഷനൽ കൗൺസിൽ ഫോർ എമർജൻസി മാനേജ്‌മെന്‍റ് അംഗങ്ങളും സ്ഥലം കഴിഞ്ഞ ദിവസം സന്ദർശിച്ചിരുന്നു. സ്ഥലത്ത് ഇപ്പോഴും പാറ ഇടിച്ചിൽ തുടരുന്നതിനാൽ രക്ഷാ പ്രവർത്തനങ്ങൾക്ക് തടസ്സം നേരിടുന്നുണ്ടെന്ന് സിവിൽ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി (സി.ഡി.എ.എ) അധികൃതർ അറിയിച്ചു.
ശനിയാഴ്ച അർധരാത്രി 12ഓടെ ഇബ്രി വിലായത്തിലെ അൽ-ആർദ് പ്രദേശത്തുണ്ടായ അപകടത്തിൽ ആറുപേരാണ് മരിച്ചിരുന്നത്. ഇരിൽ മൂന്ന് ഇന്ത്യക്കാരും ഉൾപ്പെട്ടിട്ടുണ്ടെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
മൂന്ന് മീറ്റർ ഘനവും 200 മീറ്റർ ഉയരവുമുള്ള മാർബിൾ പാളിയാണ് ആദ്യം ഇടിഞ്ഞ് വീണത്. അപകട സമയത്ത് ഇന്ത്യക്കാരും പാക്കിസ്ഥാനികളുമായിരുന്ന തൊഴിലാളികളായിരുന്നു സ്ഥലത്തുണ്ടായിരുന്നത്.
ദാഹിറ ഗവർണറേറ്റിലെ സെർച്ച് ആൻഡ് റെസ്‌ക്യൂ ടീമുകളുടെ നേതൃത്വത്തിലാണ് തിരച്ചിൽ നടക്കുന്നത്. കരാർ കമ്പനികൾ തൊഴിൽ ഇടങ്ങളിലെ സുരക്ഷ അവഗണിക്കുന്നതിനാലാണ് ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നതെന്ന് പ്രദേശവാസികളും വ്യവസായ വിദഗ്ധരും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.