ഐ.സി.സി ലീഗ് 2: പരമ്പര സ്വന്തമാക്കി യു.എ.ഇ
text_fieldsമസ്കത്ത്: ഐ.സി.സി ലീഗ് പരമ്പരയിലെ ഒമാനെതിരെയുള്ള രണ്ടാം മത്സരത്തിലും യു.എ.ഇക്ക് വിജയം. അമീറാത്ത് ക്രിക്കറ്റ് അക്കാദമി ഗ്രൗണ്ടില്‍ നടന്ന മത്സരത്തിൽ നാല് വിക്കറ്റിനാണ് തോൽപിച്ചത്. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര യു.എ.ഇ സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ഒമാൻ 47.2 ഓവറില്‍ 195 റണ്‍സിന് എല്ലാവരും പുറത്താകുകയായിരുന്നു. 59 പന്തില്‍ 68 റണ്‍സ് എടുത്ത ശുഐബ് ഖാനാണ് ഒമാന്‍ ഭേദപ്പെട്ട സ്കോര്‍ സമ്മാനിച്ചത്. 33 റണ്‍സുമായി അയാന് ഖാനും 29 റണ്‍സ് നേടിയ കശ്യപ് പ്രജാപതിയും ഓപണര്‍ ജിതേന്ദര്‍ സിങും (17), ബൗളര്‍ നെസ്റ്റര്‍ ദമ്പയും (10) മാത്രമാണ് ഒമാന്‍ നിരയില്‍ രണ്ടക്കം കടന്നത്. യു.എ.ഇക്ക് വേണ്ടി 6.2 ഓവറില്‍ 17 റണ്‍സ് വഴങ്ങി ബാസില്‍ ഹമീദ് അഞ്ച് വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ യു.എ.ഇ 45.3 ഓവറില്‍ ആറ് വിക്കറ് നഷ്ടത്തിൽ വിജയം കാണുകയായിരുന്നു. 76 പന്തില്‍ 116 റണ്‍സെടുത്ത് പുറത്താകാതെ നിന്ന റിസ്വാന്റെ പ്രകടനമാണ് യു.എ.ഇക്ക് വിജയം എളുപ്പമാക്കിയത്. ഓപണര്‍ ചിരാഗ് സുരി (43), വൃത്ത്യ അരവിന്ദ് (34) എന്നിവരും പിന്തുണ നൽകി.
ടോസ് നേടിയ യു.എ.ഇ ഒമാനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ശനിയാഴ്ച നടന്ന ആദ്യ കളിയിൽ ഒമാൻ നാല് വിക്കറ്റിന് പരാജയപ്പെട്ടിരുന്നു. പരമ്പരയിലെ അവസാന മത്സരം ചൊവ്വാഴ്ച അമീറാത്ത് ക്രിക്കറ്റ് അക്കാദമി ഗ്രൗണ്ടില്‍ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.