െഎ.സി.എഫ് ചാർേട്ടഡ്വിമാനം: 2,332 പ്രവാസികള്‍ നാടണഞ്ഞു
text_fieldsമസ്കത്ത്: െഎ.സി.എഫ് ഒമാെൻറ എട്ടാം ഘട്ട ചാര്‍ട്ടേഡ് വിമാനങ്ങള്‍ കേരളത്തിെൻറ വിവിധ സെക്ടറുകളിലേക്ക് സര്‍വിസ് നടത്തി. കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ സെക്ടറുകളിലായിരുന്നു പുതിയ സര്‍വിസുകള്‍. എട്ട് ഘട്ടങ്ങളിലായി 2,332 പ്രവാസികളാണ് നാടണഞ്ഞത്. 651 പേര് ചികിത്സാ ആവശ്യാർഥം നാട്ടിലേക്ക് മടങ്ങിയവരാണ്. ഇതില്‍ 24 പേര് അടിയന്തര ചികിത്സ ആവശ്യമുള്ളവരായിരുന്നുവെന്നും െഎ.സി.എഫ് വാര്‍ത്തക്കുറിപ്പില്‍ അറിയിച്ചു.
ജോലി നഷ്ടപ്പെട്ട 707 പേരും 72 ഗര്‍ഭിണികളും സന്ദര്‍ശക വിസയിലെത്തി കുടുങ്ങിയ 290 പേരും ഉറ്റവരുടെ മരണത്തെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങിയ 39 പേരും യാത്രക്കാരില്‍ ഉള്‍പ്പെടുന്നു. മുതിര്‍ന്നവരും സ്ത്രീകളും കുട്ടികളും മാത്രമായി 573 പേരാണ് ചാര്‍ട്ടേഡ് വിമാനങ്ങളില്‍ നാടണഞ്ഞത്. വരും ദിവസങ്ങളില്‍ ഒമ്പതാം ഘട്ട ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഒമാനില്‍ നിന്ന് സര്‍വിസ് നടത്തും. സലാലയില്‍ നിന്ന് രണ്ട് സര്‍വിസുകളും അടുത്ത ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയതായി ഭാരവാഹികള്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.