രാജ്യപുരോഗതിക്ക് നവീന ആശയങ്ങൾ നൽകിയവർക്ക് ആദരം
text_fieldsമസ്കത്ത്: രാജ്യത്തിെൻറ വിവിധ മേഖലയിലുള്ള പുരോഗതിക്ക് സംഭാവനയായി മാറിയ 12 ഗവേഷക പദ്ധതികൾക്ക് ഇൗ വർഷത്തെ േദശീയ ഗവേഷക അവാർഡുകൾ ലഭിച്ചു. സമൂഹത്തിന് പ്രയോജനകരമാവുന്ന ആരോഗ്യം, ഗതാഗതം, ഉൗർജം, പരിസ്ഥിതി അടക്കം നിരവധി മേഖലകളിലെ പുതിയ ആശയങ്ങൾ സംഭാവന ചെയ്തവർക്കാണ് അവാർഡുകൾ സമ്മാനിച്ചത്. പിഎച്ച്.ഡി വിഭാഗത്തിലെ മാനവ വിഭവശേഷി മേഖലയിൽ മസ്കത്ത് സർവകലാശാലയിലെ കോൺസ്റ്ററ്റിനോസ് ക്രിസ്റ്റ്യു അവാർഡിന് അർഹനായി. ദോഫാർ സർവകലാശാലയിലെ ഹെഡി ഹെദ്ദാദ്, സുൽത്താൻ ഖാബൂസ് യൂനിവേഴ്സിറ്റിയിലെ അഷ്റഫ് സലീം എന്നിവർക്കാണ് ഇൻഫർമേഷൻ സിസ്റ്റം ആൻഡ് കമ്യൂണിക്കേഷൻ ടെക്നോളജി വിഭാഗത്തിൽ അവാർഡ് ലഭിച്ചത്. പരിസ്ഥിതി ബയോളജിക്കൽ വിഭവ വിഭാഗത്തിൽ സുൽത്താൻ ഖാബൂസ് സർവകലാശാല ഇൻറർനാഷനൽ മാരിടൈം കോളജിലെ താഹിറ ജാഫ്രിക്കാണ് അവാർഡ്.
ആരോഗ്യ സാമൂഹിക േസവന േമഖലയിലെ ഗവേഷണത്തിന് സുൽത്താൻ ഖാബൂസ് യൂനിവേഴ്സിറ്റിയിലെ മഹാ അൽ റിയാമി അർഹനായി. ഉൗർജ-വ്യവസായ മേഖലയിൽ സുൽത്താൻ ഖാബൂസ് സർവകലാശാലയിലെ ചഹാം അലൗചും യുവ ഗവേഷക വിഭാഗത്തിൽ വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഹനാൻ അൽ ബുറാഷ്ദിയും അവാർഡുകൾ നേടി. വിവര, വാർത്താവിനിമയ സാേങ്കതികവിദ്യ വിഭാഗത്തിൽ നിസ്വ യൂനിവേഴ്സിറ്റി ഒാഫ് ടെക്നോളജി ആൻഡ് അപ്ലൈഡ് സയൻസിലെ അഹ്മദ് റവാഹിയും പരിസ്ഥിതി ബയോളജിക്കൽ വിഭവ വിഭാഗത്തിൽ സുൽത്താൻ ഖാബൂസ് സർവകലാശാലയിലെ ഇൽഹാം കസറോണിയും കാർഷിക, മത്സ്യ, ജലവിഭവ മന്ത്രാലയത്തിലെ റാഷിദ് അൽ ഷിദിയും അവാർഡുകൾ നേടി. ആരോഗ്യ സാമൂഹിക സേവന വിഭാഗത്തിൽ ആരോഗ്യ മന്ത്രാലയത്തിലെ തംറ അൽ ഗാഫ്രിക്കും ഉൗർജ വ്യവസായ മേഖലയിൽ ഹമദ് ബിൻ ഖലീഫ യൂനിവേഴ്സിറ്റിയിലെ മുഹമ്മദ് അൽ ബക്രിക്കും ലഭിച്ചു. ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിെൻറയും റിസർച് ആൻഡ് ഇന്നവേഷെൻറയും ആഭിമുഖ്യത്തിൽ തിങ്കളാഴ്ച നടന്ന ഏഴാമത് വാർഷിക റിസർച് ഫോറത്തിലാണ് അവാർഡുകൾ സമ്മാനിച്ചത്. സാംസ്കാരിക കായിക യുവജന മന്ത്രി സയ്യിദ് ദീയസിൻ ബിൻ ഹൈതം ബിൻ താരീഖ് അൽ സഇൗദ് പരിപാടി ഉദ്ഘാടനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.