Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 March 2023 7:33 AM IST Updated On
date_range 9 March 2023 7:33 AM ISTബാൽക്കണിയിൽ വസ്ത്രങ്ങൾ ഉണക്കാനിട്ടാൽ 5000 റിയാൽവരെ പിഴ ചുമത്തും -മസ്കത്ത് മുനിസിപ്പാലിറ്റി
text_fieldsbookmark_border
മസ്കത്ത്: ബാൽക്കണിയിൽ വസ്ത്രങ്ങൾ ഉണക്കാനിടുന്നവർക്കെതിരെ മുന്നറിയിപ്പുമായി മസ്കത്ത് മുനിസിപ്പാലിറ്റി. ഇങ്ങനെ ചെയ്താൽ 50 മുതൽ 5000 റിയാൽവരെ പിഴയും ഒരു ദിവസം മുതൽ ആറുമാസംവരെ തടവും ലഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
മസ്കത്ത് നഗരത്തിന്‍റെ സൗന്ദര്യാത്മകത നിലനിർത്തുന്നതിന്‍റെ ഭാഗമായാണിത്. ബാൽക്കണിയിൽ വസ്ത്രങ്ങൾ തൂക്കിയിടുന്നുണ്ടെങ്കിൽ അവ പുറത്തേക്ക് കാണാത്ത വിധം മറച്ചു കൊണ്ടായിരിക്കണം. മരത്തടിയാൽ നിർമിച്ച നെറ്റുകളോ മറ്റോ ആണ് വസ്ത്രങ്ങൾ മറക്കാനായി ഉപയോഗിക്കേണ്ടത്.
മൂന്നിൽ കൂടുതൽ റെസിഡൻഷ്യൽ യൂനിറ്റുകളുള്ള ഏതൊരു ബഹുനില കെട്ടിടവും ഓരോ യൂണിറ്റിനും വസ്ത്രങ്ങൾ ഉണക്കാനുള്ള ഒരു ബാൽക്കണി നൽകണമെന്നും അധികൃതർ നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story