ബ്ലാക്ക് പോയന്‍റുകൾ 12 കവിഞ്ഞാൽ ഒമാനിൽ ടെമ്പററി ലൈസൻസ് റദ്ദാക്കും
text_fieldsമസ്കത്ത്: പുതുതായി ലൈസൻസ് എടുത്തവരുടെ (ടെമ്പററി) ബ്ലാക്ക് പോയന്‍റുകൾ (ഗതാഗത ലംഘനം) 12ൽ കൂടുതലാണെങ്കിൽ ലൈസൻസ് റദ്ദാക്കുമെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു. പുതുക്കൽ കാലയളവിൽ ബ്ലാക്ക് പോയന്‍റുകൾ 10ൽ കൂടുതലാണെങ്കിലും റദ്ദാക്കും. ഇങ്ങനെയുള്ളവർക്ക് വീണ്ടും ലൈസൻസ് എടുക്കണമെങ്കിൽ ഡ്രൈവിങ് ടെസ്റ്റ് അടക്കമുള്ള നടപടികൾ പൂർത്തിയാക്കണം.
എന്നാൽ, ബ്ലാക്ക് പോയിന്‍റിൽ ആറിൽ കവിയുന്നില്ലെങ്കിൽ, കാറ്റഗറി അനുസരിച്ച് ഡ്രൈവിങ് ലൈസൻസ് നൽകുന്നതായിരിക്കും. ട്രാഫിക് ലംഘനങ്ങളുടെ എണ്ണം ഏഴിനും 12നും ഇടയിലാണെങ്കിൽ, നിശ്ചിത തുക നൽകി ടെമ്പററി ലൈസൻസ് ഒരു വർഷത്തേക്ക് ഒരു തവണ മാത്രം പുതുക്കി നൽകുന്നതാണെന്നും റോയൽ ഒമാൻ പൊലീസ് അറിയിച്ചു. നിലവിൽ ഒരു വർഷത്തേക്കാണ് ആർ.ഒ.പി ലൈസൻസ് (ടെമ്പററി) നൽകുന്നുത്. ഇതിന് ശേഷമാണ് രണ്ടു വർഷത്തേക്ക് ലൈസൻസ് അനുവദിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.