ഇഫ്താർ വിരുന്നും മാനവസൗഹൃദ സംഗമവും
text_fieldsഗൂബ്ര പ്രവാസി കൂട്ടായ്മയുടെ നേതൃത്വത്തിൽ നടന്ന ഇഫ്താർ വിരുന്ന്
മസ്കത്ത്: രൂപവത്കരിച്ച് വളരെ ചുരുങ്ങിയ നാളുകൾക്കുള്ളിൽ നിരവധി സാമൂഹിക, സാംസ്കാരിക പരിപാടികൾക്ക് നേതൃത്വം നൽകിയ മസ്കത്തിലെ ഗൂബ്ര പ്രവാസി കൂട്ടായ്മയുടെ നേതൃത്വത്തിൽ എല്ലാ മതസ്ഥരെയും പങ്കെടുപ്പിച്ച് ഇഫ്താർ വിരുന്നും മാനവസൗഹൃദ സംഗമവും സംഘടിപ്പിച്ചു.
മതങ്ങൾ കൊണ്ട് മനുഷ്യർക്കിടയിൽ മതിൽക്കെട്ടുകൾ തീർക്കുന്ന ഈ കാലഘട്ടത്തിൽ ഇതുപോലെയുള്ള സ്നേഹസംഗമങ്ങൾ അനിവാര്യമാണെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത ഇന്ത്യൻ സ്കൂൾ അധ്യാപകൻ ഡോ. ജിതീഷ് പറഞ്ഞു. ബിജു അത്തിക്കയം അധ്യക്ഷത വഹിച്ചു. ഉസ്മാൻ സഖാഫി, മൊയീൻ ഫൈസി, ഫാ. ലിജു തോമസ്, മോൻസി പി. ജേക്കബ്, അഡ്വ. എം.കെ. പ്രസാദ്, എന്നിവർ മുഖ്യാതിഥികളായി. ജസീം കൊല്ലം, വിജി തോമസ്, ഷിബു, ഫൈസൽ, മുസ്തഫ എന്നിവർ ആശംസകൾ നേർന്നു. 30 വർഷമായി ആമിറാത്തിലെ ഖബർസ്ഥാനിൽ 11,000 മൃതശരീരങ്ങൾ മറവ് ചെയ്ത മൂസാക്കയെ യോഗത്തിൽ ആദരിച്ചു. രാജേഷ് പെരിങ്ങാല സ്വാഗതവും നൂറുദ്ദീൻ മസ്കത്ത് നന്ദിയും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.