സ്നേഹ വിരുന്നൂട്ടി ഇഫ്താർ സംഗമങ്ങൾ
text_fieldsസേവ് ഒ.ഐ.സി.സി
മസ്കത്ത്: മനുഷ്യർ ഒത്തുകൂടുന്ന ഇഫ്താർ സംഗമ വേദികൾപോലുള്ളിടത്താണ് ദൈവസാന്നിധ്യം ഉണ്ടാകുകയെന്ന് കിഡ്നി ഫൗണ്ടേഷൻ ചെയർമാൻ ഫാ. ഡേവിസ് ചിറമ്മൽ പറഞ്ഞു. സേവ് ഒ.ഐ.സി.സി സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സേവ് ഒ.ഐ.സി.സി ദേശീയ പ്രസിഡന്റ് അനീഷ് കടവിൽ അധ്യക്ഷത വഹിച്ചു.
മഗ്രിബ് നമസ്കാരത്തിന് മസ്കത്ത് സുന്നി സെന്റർ പ്രധാന അധ്യാപകൻ മുഹമ്മദലി ഫൈസി നേതൃത്വം നൽകി. ഇന്ത്യൻ ബുക്ക് ഓഫ് റെക്കോഡ്സ് അവാർഡ് നേടിയ വിനോദ് പെരുവ, ഒ.ഐ.സി.സി മുൻപ്രസിഡന്റ് സിദ്ദീഖ് ഹസൻ തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ജിജോ കടന്തോട്ട് സ്വാഗതവും, പ്രോഗ്രാം കൺവീനർ റാഫി ചക്കര നന്ദിയും പറഞ്ഞു.
സേവ് ഒ.ഐ.സി.സി ഭാരവാഹികളായ ഹൈദ്രോസ് പതുവന, കുര്യാക്കോസ് മാളിയേക്കൽ, ഷഹീർ അഞ്ചൽ, സതീഷ് പട്ടുവം, മനാഫ് തിരുനാവായ, ഹംസ അത്തോളി, നൂറുദ്ദീൻ പയ്യന്നൂർ, പ്രിട്ടു സാമുവൽ, സജി ഏനാത്, മോഹൻ കുമാർ, ഹരിലാൽ വൈക്കം, എ. എം. ഷെരീഫ്, ഹാസിഫ് കങ്ങരപ്പടി, മനോഹരൻ ചെങ്ങളായി, രാജസേനൻ, സന്ദീപ് സദാനന്ദൻ എന്നിവർ നേതൃത്വം നൽകി.റൂവി ഗോൾഡൻ തുലിപ്പ് ഹോട്ടലിൽ നടന്ന പരിപാടി സമൂഹത്തിലെ നാനാ തുറകളിൽപെട്ട നിരവധി ആളുകളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. വിവിധ സംഘടന പ്രതിനിധികൾ, സാമൂഹിക സാംസ്കാരിക, മാധ്യമ പ്രവർത്തകർ സംബന്ധിച്ചു.
ഐ.എം.ഐ സലാല
സലാല: സലാലയിലെ വിവിധ സാമൂഹിക-രാഷ്ട്രീയ സംഘടനകളെയും മതനേതാക്കളെയും പങ്കെടുപ്പിച്ച് ഐ.എം.ഐ സലാല ഇഫ്താർ സംഘടിപ്പിച്ചു. നേതാക്കന്മാരുടെയും പൗരപ്രമുഖരുടെയും സൗഹൃദസംഗമത്തിനു വഴിതുറന്ന ഇഫ്താർ സ്നേഹപ്രകടനങ്ങളുടെ വേദികൂടിയായി. ഐഡിയൽ ഹാളിൽ സുഹൃദ് സംഗമത്തോടുകൂടി ആരംഭിച്ച ഇഫ്താർ വിരുന്നിൽ ഐ.എം.ഐ പ്രസിഡന്റ് ജി. സലീം സേഠ് അധ്യക്ഷത വഹിച്ചു.
കോൺസുലാർ ഏജന്റ് ഡോ. കെ. സനാതനൻ, ദോഫാർ യൂനിവേഴ്സിറ്റി പ്രോ വൈസ് ചാൻസലർ ഡോ. സയ്യിദ് ഇഹ്സാൻ ജമീൽ, ഇന്ത്യൻ സ്കൂൾ പ്രസിഡന്റ് ഡോ. അബൂബക്കർ സിദ്ദീഖ്, രാകേഷ് കുമാർ ഝാ, അബ്ദുൽ ലത്തീഫ് ഫൈസി, കെ. ഷൗക്കത്തലി എന്നിവർ സംസാരിച്ചു.
സലാലയിലെ വിവിധ സാമൂഹിക-സാംസ്കാരിക സംഘടന നേതാക്കളായ നാസർ പെരിങ്ങത്തൂർ, സിജോയി പേരാവൂർ, എ.പി. കരുണൻ, ഡോ. ഷാജി പി. ശീധർ, റസൽ മുഹമ്മദ്, സി.വി. സുദർശൻ, ശ്രീജി നായർ, കെ.കെ. രമേഷ് കുമാർ, റസാഖ് ചാലിശ്ശേരി, വി.എസ്. സുനിൽ, ഒ. അബ്ദുൽ ഗഫൂർ, ഡോ. നിഷ്താർ, ഹുസൈൻ കാച്ചിലോടി, ജോസ് ചാക്കോ തുടങ്ങിയവർ സംബന്ധിച്ചു. ഐ.എം.ഐ ജനറൽ സെക്രട്ടറി സാബുഖാൻ, കൂടിയാലോചന സമിതി അംഗങ്ങളായ ഫിറോസ് ഖാൻ, കെ. സൈനുദ്ദീൻ, കെ.ജെ. സമീർ, മുഹമ്മദ് സാദിഖ് തുടങ്ങിയവർ നേതൃത്വം നൽകി.
ഒ.ഐ.സി.സി ഒമാൻ
മസ്കത്ത്: ഒ.ഐ.സി.സി ഒമാൻ ദേശീയ കമ്മിറ്റി നേതൃത്വത്തിൽ മതസൗഹാർദ ഇഫ്താർ വിരുന്ന് നടത്തി. മത, സാമുദായിക, സാംസ്കാരിക സംഘടന പ്രതിനിധികൾ, പൗര പ്രമുഖർ എന്നിവർ പങ്കെടുത്തു. പ്രാർഥനക്ക് ഐ.സി.എഫ് ജനറൽ സെക്രട്ടറി നിസാർ സഖാഫി നേതൃത്വം നൽകി. കെ.പി.സി.സി സെക്രട്ടറി കെ.പി. നൗഷാദ് അലി മുഖ്യാതിഥിയായി. പ്രവാസ ലോകത്ത് സംഘടിപ്പിക്കപ്പെട്ട ഈ സ്നേഹവിരുന്ന് കൂട്ടായ്മയുടെ വിജയമാണെന്ന് അദ്ദേഹം പറഞ്ഞു. ഒ.ഐ.സി.സി /ഇൻകാസ് ഗ്ലോബൽ ചെയർമാൻ കുമ്പളത്ത് ശങ്കരപ്പിള്ള, ഒ.ഐ.സി.സി ഒമാൻ ദേശീയ പ്രസിഡന്റ് സജി ഔസേഫ് സംസാരിച്ചു.
ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി ഇർഷാദ്, ഐ.ഒ.സി ഒമാൻ പ്രസിഡന്റ് ഡോ. രത്നകുമാർ, എൻ.എസ്.എസ് കൺവീനർ സുകുമാരൻ നായർ, കെ.എം.സി.സി ജനറൽ സെക്രട്ടറി റഹിം, ഇന്ത്യൻ സോഷ്യൽ ക്ലബ് മലയാളം വിങ് കൺവീനർ അജിത് വാസുദേവൻ, ഗൾഫ് മാധ്യമം-മീഡിയവൺ റസിഡന്റ് മാനേജർ ഷക്കീൽ ഹസൻ തുടങ്ങി സാമൂഹിക, സംസ്കാരിക മേഖലയിൽനിന്നുള്ള നിരവധിപേർ പങ്കെടുത്തു. വനിത വിഭാഗം പ്രസിഡന്റ് ബീന രാധാകൃഷ്ണന്റെ നേതൃത്വത്തിൽ മുംതാസ് സിറാജ്, ഫാത്തിമ മൊയ്തു തുടങ്ങിയവർ വനിതകൾക്കും കുട്ടികൾക്കും പ്രത്യേക സൗകര്യം ഒരുക്കി. സലീം മുതുവമ്മേൽ, റെജി കെ. തോമസ്, മാത്യു മെഴുവേലി, എസ്.പി. നായർ, ബിന്ദു പാലക്കൽ, ബിനീഷ് മുരളി, സിറാജ് നാറൂൺ, നിയാസ് ചെണ്ടയാട്, സജി ചങ്ങനാശ്ശേരി, റെജി ഇടിക്കുള, സന്തോഷ് പള്ളിക്കൽ, പ്രദീപ്, ജിനു, തോമസ് മാത്യു, ഡോ. നാദിയ, മറിയാമ്മ തോമസ്, റെജി എബ്രഹാം, അബ്ദുൽ കരീം, ശംഭുകുമാർ, മണികണ്ഠൻ, ഹരിലാൽ വൈക്കം, ആന്റണി കണ്ണൂർ, ജോർജ് തോമസ്,അബ്ദുൽ വാഹിദ്, അജ്മൽ കരുനാഗപ്പള്ളി, ഹിലാൽ, ജാഫർ, ഉസ്മാൻ അന്തിക്കാട്, മൊയ്തു വെങ്ങിലാട്ട്, കിഫിൽ, വിമൽ കുമാർ, ജോജി വാകത്താനം എന്നിവർ നേതൃത്വം നൽകി.
പി.സി.ഡബ്ല്യു.എഫ്
മസ്കത്ത്: റമദാന് വ്രതാനുഷ്ഠാനത്തിന്റെ നിറവില്‍ സ്നേഹ സാഹോദര്യത്തിന്റെ സന്ദേശവുമായി പൊന്നാനി കള്‍ച്ചറല്‍ വേള്‍ഡ് ഫൗണ്ടേഷന് ഇഫ്താര്‍ സംഗമം ഹംസ അഹ്സനി ഉദ്ഘാടനം ചെയ്തു. എം. സാദിഖ് അധ്യക്ഷത വഹിച്ചു. ശിഹാബുദ്ദീന് (സ്മൃതി മസ്കത്ത്), റഫീഖ് വെളിയങ്കോട് (വെളിയങ്കോട് മസ്കത്ത് അസോസിയേഷന്), നബീല്‍ (ഒമെസ്പ സെക്രട്ടറി) തുടങ്ങിയവര്‍ സംസാരിച്ചു. സമീര്‍ സിദ്ദീഖ് സ്വാഗതവും പി.വി. സുബൈര്‍ നന്ദിയും പറഞ്ഞു.പി.വി. ജലീല്‍, ഒമേഗ ഗഫൂര്‍, കെ. നജീബ്, കെ.വി. റംഷാദ്, ഇസ്മയില്‍, സമീര്‍ മത്ര, റഹീം മൂസന്ന, ഫിറോസ്, റിഷാദ് എന്നിവര്‍ നേതൃത്വം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.