ഒരുമയുടെ മധുരം പകര്‍ന്ന് ഷാവര്ജിയുടെ സമൂഹ ഇഫ്താറിന് തുടക്കം
text_fieldsമത്ര: ഒരുമയുടെ മധുരം പകര്‍ന്ന് മഹമൂദ് അബ്ദുല്‍ ഖാദര്‍ ഷാവര്ജിയുടെ സമൂഹ ഇഫ്താറിന് ഈ വര്‍ഷവും തുടക്കം. മത്ര പ്രധാന സൂഖിന് പിറകുവശത്തുള്ള സൂഖുല്‍ അരീനയിലാണ് ഈ ജനകീയ ഇഫ്താര്‍. വിവിധ ദേശക്കാരും ഭാഷക്കാരുമായ അഞ്ഞൂറിലധികം പേരാണ് ഇവിടെനിന്നും ദിനേന നോമ്പു തുറക്കുന്നത്.
മത്ര ബലദിയ പാര്ക്കിലേതടക്കം പ്രധാന ഇഫ്താര്‍ സംഗമങ്ങള്‍ കോവിഡിന് ശേഷം നിലച്ചിരുന്നു. എന്നാല്‍, സ്വദേശി പ്രമുഖനായ ഷാവര്ജിയുടെ വീട്ടുമുറ്റത്ത് ചുറ്റുപാടും പന്തിയൊരുക്കി കഴിഞ്ഞ 14 വര്‍ഷമായുള്ള ഇഫ്താര്‍ മുടങ്ങാതെ നടന്നുവരുന്നു. കോവിഡ് താണ്ഡവമാടിയ വര്‍ഷങ്ങളില്‍ മാത്രമേ ഇഫ്താര്‍ മുടങ്ങിയിരുന്നുള്ളൂ. ലേഡീസ് ടെയ്ലറിങ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളികള്‍ക്കും കച്ചവടക്കാര്‍ക്കും വഴിയാത്രക്കാര്‍ക്കും ഏറെ ആശ്വാസം പകരുന്നവയാണ് ഇവിടത്തെ ഇഫ്താര്‍.
നോമ്പുതുറ വിഭവങ്ങളായ വിവിധതരം ഫ്രൂട്സുകളും വെള്ളവും ലബനും ജ്യൂസും ബിരിയാണിയും ഒക്കെ അബ്ദുൽ ഖാദർ ഷാവര്ജിയുടെ വീട്ടില്‍നിന്നാണ് എത്തിക്കുന്നതെന്ന് ഇഫ്താറിന് മേല്‍നോട്ടം വഹിക്കുന്ന മലയാളിയായ അബുല്‍ ഹസന് പറഞ്ഞു. കൂടാതെ, സമീപത്തുള്ള അല്‍ഹാര്‍ത്തി പള്ളിയില്‍ പ്രാർഥനക്ക് എത്തുന്നവര്‍ക്കും മറ്റും അത്താഴ സമയം വരെ ആവശ്യക്കാര്‍ക്കെല്ലാം കഹ്വയും കജൂറും യഥേഷ്ടം കഴിക്കാനും ഇവിടെ സംവിധാനം ഒരുക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.