‘ഇലൽ ഹബീബ്’ ഗ്രാന്റ് മീലാദിന് പ്രൗഢ സമാപനം
text_fieldsമസ്കത്ത്: മദ്റസത്തുൽ ഹുദ ഗുബ്രയുടെയും ഐ.സി.എഫ് ബൗഷർ, അസൈബ സെക്ടറുകളുടെയും സംയുക്താഭിമുഖ്യത്തിൽ നടന്ന ‘ഇലൽ ഹബീബ്’ ഗ്രാന്റ് മീലാദിന് പ്രൗഢ സമാപനം. ബൗഷർ ഒമാൻ ഹാളിൽ നടന്ന സമാപന സമ്മേളനം കേരള മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറി സയ്യിദ് ഖലീലുൽ ബുഖാരി തങ്ങൾ ഉദ്ഘാടനം ചെയ്തു.
പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഡോ. മുഹമ്മദ് സാഹിർ അധ്യക്ഷത വഹിച്ചു. ഡോ. ജുനൈദ് ജൗഹരി അൽ അസ്ഹരി കൊല്ലം മുഖ്യപ്രഭാഷണം നടത്തി. ഹാഫിള് ജാബിർ സഖാഫി ബുർദ ആസ്വാദനത്തിന് നേതൃത്വം നൽകി.
ഐ.സി.എഫ് ഇന്റർ നാഷനൽ ജനറൽ സെക്രട്ടറി നിസാർ സഖാഫി, ഇന്റർനാഷനൽ എൽ.എൽ.സി സ്ഥാപകൻ ഡോ. വി.എം.എ. ഹകീം, കെ.എം.സി.സി പ്രതിനിധി ഷാഫി ചാലിയം, വേൾഡ് മലയാളി ഫെഡറേഷൻ പ്രതിനിധി അൻസാർ, എസ്.എൻ ട്രസ്റ്റ് പ്രതിനിധി ദിലീപ്, ഐ.സി.എഫ് ഇൻറർ നാഷനൽ അഡ്മിൻ സെക്രട്ടറി ഫാറൂഖ്.
ഐ.സി.എഫ് ഒമാൻ പ്രസിഡന്റ് ഷഫീക് ബുഖാരി, ജനറൽ സെക്രട്ടറി റാസിഖ് ഹാജി, ഫിനാൻസ് കൺവീനർ അഷ്റഫ് ഹാജി, ഐ.സി.എഫ് നാഷനൽ മുൻ പ്രസിഡന്റ് ഇസ്ഹാഖ് മട്ടന്നൂർ, ഐ.സി.എഫ് നാഷനൽ നേതാക്കളായ റഫീഖ് ധർമടം, അഫ്സൽ ഏരിയാട്, നിഷാദ് ഗുബ്ര, കെ.സി.എഫ് നാഷണൽ സെക്രട്ടറി ആബിദ് തങ്ങൾ, എസ്.ജെ.എം ഒമാൻ പ്രസിഡന്റ് റഫീഖ് സഖാഫി.
ആർ.എസ്.സി നാഷണൽ നേതാക്കളായ ശരീഫ് സഅദി, മുനീബ്, മദ്റസ സെക്രട്ടറി നിസാർ തലശ്ശേരി എന്നിവർ സംബന്ധിച്ചു. സദർ മുഅല്ലിം ഉസ്മാൻ സഖാഫി വയനാട് മദ്റസയെ പരിചയപ്പെടുത്തി. മദ്റസയുടെ തുടക്കം മുതൽ വിജ്ഞാന മേഖലക്ക് നൽകിയ സംഭാവനകൾ പരിഗണിച്ച് സിറാജിന് ഉപഹാരം കൈമാറി. വിദ്യാർഥികളുടെ വൈവിധ്യങ്ങളായ കലാപരിപാടികളും അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.