നെയ്മീൻ പിടിക്കുന്നതിന് 15 മുതൽ വിലക്ക്
text_fieldsമസ്കത്ത്: രാജ്യത്തിന്റെ സമുദ്രഭാഗത്തുനിന്ന് ചെറിയ നെയ്മീൻ (അയക്കൂറ) പിടിക്കുന്നതിന് ഈ മാസം 15 മുതൽ വിലക്ക്. രണ്ടു മാസത്തേക്കാണ് മത്സ്യബന്ധനത്തിന് നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത്. ഏറെ ജനപ്രിയമായ മീനിന്റെ പ്രജനനകാലം പരിഗണിച്ചാണ് അധികൃതർ ഉത്തരവ് പുറപ്പെടുവിച്ചത്.
65 സെൻറിമീറ്ററിൽ കുറഞ്ഞ വലുപ്പമുള്ള മീനുകൾ പിടിക്കുന്നതിനാണ് വിലക്കുള്ളത്. നിശ്ചിത വലുപ്പത്തിലും കുറഞ്ഞ മീനുകൾ വലയിൽപെട്ടാൽ അതിവേഗം കടലിൽ തിരിച്ചിടണമെന്നും അധികൃതർ മത്സ്യത്തൊഴിലാളികളോട് നിർദേശിച്ചു. ഈ ഇനത്തിൽ ഉൾപ്പെട്ട നെയ്മീൻ സൂക്ഷിച്ചുവെക്കുന്നതും വിൽപന നടത്തുന്നതുമെല്ലാം നിരോധനത്തിൽ ഉൾപ്പെടും. വിലക്ക് ലംഘിക്കുന്നവർ നിയമനടപടി നേരിടേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു.
കഴിഞ്ഞ വർഷവും ഇതേ കാലയളവിൽ ഗൾഫ് രാജ്യങ്ങൾ സമാനമായ നിരോധന ഉത്തരവിറക്കിയിരുന്നു. അറേബ്യൻ ഗൾഫ് മേഖലയിലെ രാജ്യങ്ങൾ സംയുക്തമായി എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിക്കുന്നത്. സൗദി അറേബ്യ, യു.എ.ഇ, ഖത്തർ, കുവൈത്ത്, ബഹ്റൈൻ എന്നീ രാജ്യങ്ങളും വൈകാതെ നിരോധന ഉത്തരവ് പുറത്തിറക്കുമെന്നാണ് അറിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.