അനധികൃത മത്സ്യബന്ധനം: 3450 കിലോ മത്സ്യം പിടിച്ചെടുത്തു
text_fieldsമസ്കത്ത്: അനധികൃത മത്സ്യബന്ധനത്തിലൂടെ പിടിച്ച മത്സ്യം കണ്ടുകെട്ടിയതായി കാർഷിക ഫിഷറീസ് മന്ത്രാലയം അറിയിച്ചു.അൽ ഷർഖ ഇനത്തിൽ പെടുന്ന 340 കിലോ മത്സ്യമാണ് പിടിച്ചെടുത്തത്. ഇൗയിനത്തിൽ പെടുന്ന മത്സ്യങ്ങളെ പിടിക്കുന്നതിന് വിലക്കുള്ള സമയമാണ് ഇപ്പോൾ.
വിലക്ക് ലംഘിച്ചവർക്കെതിരായ നിയമ നടപടികൾ പൂർത്തിയായതായി അധികൃതർ അറിയിച്ചു. കടൽ സമ്പത്തിെൻറ സംരക്ഷ ണം ലക്ഷ്യമിട്ടുള്ള മത്സ്യബന്ധന നിയമങ്ങൾ പാലിക്കണമെന്ന് മന്ത്രാലയം അറിയിച്ചു. വടക്കൻ ശർഖിയ ഗവർണറേറ്റിൽ നിന്നാണ് ഇവർ പിടിയിലായത്. സുപ്രീം കമ്മിറ്റി നിർദേശങ്ങൾ ലംഘിച്ചതിന് ഇവർക്കെതിരായ നിയമ നടപടികൾ ആരംഭിച്ചു. കഴിഞ്ഞ ദിവസങ്ങളിലായി സുപ്രീംകമ്മിറ്റി നിർദേശങ്ങൾ ലംഘിച്ച് ഒത്തുചേർന്നതിന് വിദേശികൾ അടക്കമുള്ളവരെ അറസ്റ്റ് ചെയ്തിരുന്നു. നാലോ അതിൽ കൂടുതലോ പേർ ഒരുമിച്ച് നിൽക്കുന്നത് കുറ്റകരമാണെന്ന് റോയൽ ഒമാൻ പൊലീസിനെ ഉദ്ധരിച്ച് പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.