അനധികൃത മത്സ്യബന്ധനം; എട്ട് പ്രവാസി തൊഴിലാളികൾ പിടിയിൽ
text_fieldsലൈസൻസ് ഇല്ലാത്ത
ബോട്ടിലാണ് ഇവർ
മത്സ്യബന്ധനം നടത്തിയത്
മസ്കത്ത്: അനധികൃത മത്സ്യബന്ധനം നടത്തിയതിന് എട്ട് പ്രവാസി തൊഴിലാളികൾ ദോഫാർ ഗവർണറേറ്റിൽ പിടിയിലായി. ഹാസിക് നിയാബതിനടുത്ത് ഫിഷറീസ് കൺട്രോൾ ടീം നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. ലൈസൻസ് ഇല്ലാത്ത ബോട്ടിലാണ് ഇവർ മത്സ്യബന്ധനം നടത്തിയത്. അറസ്റ്റിലായവർക്ക് ഈ തൊഴിൽ ചെയ്യാനുള്ള ലൈസൻസ് ഉണ്ടായിരുന്നില്ലെന്ന് ദോഫാർ ഗവർണറേറ്റിലെ കൃഷി, മത്സ്യബന്ധനം, ജലവിഭവ ഡയറക്ടറേറ്റ് ജനറൽ അറിയിച്ചു.
ലൈസൻസ് ഇല്ലാതെ ജോലിയിൽ ഏർപ്പെടുക, നിരോധിത മത്സ്യബന്ധന രീതി അവലംബിക്കുക, അനധികൃത ഉപകരണങ്ങൾ കൈവശംവെക്കുക, നിരോധിത മേഖലകളിലും അനുവദനീയമല്ലാത്ത സമയത്തും മത്സ്യബന്ധനം നടത്തുക, ബോട്ടുകളിലും യാനങ്ങളിലും നമ്പർ പ്ലേറ്റ് സ്ഥാപിക്കാതിരിക്കുക തുടങ്ങിയ നിയമലംഘനങ്ങൾ നടക്കുന്നത് തടയാൻ നിരന്തര പരിശോധനയാണ് അധികൃതർ നടത്തുന്നത്.
റോയൽ ഒമാൻ പൊലീസിന്റെ കോസ്റ്റ് ഗാർഡ്, റോയൽ ഒമാൻ നേവി, മാരിടൈം സെക്യൂരിറ്റി സെന്റർ, തൊഴിൽ മന്ത്രാലയം എന്നിവയുൾപ്പെടെ ബന്ധപ്പെട്ട അധികാരികളുടെ സഹകരണത്തോടെ കൃഷി, മത്സ്യബന്ധനം, ജലവിഭവ മന്ത്രാലയം അനധികൃത മത്സ്യബന്ധനത്തിനും മറ്റും എതിരെ കാമ്പയിനുകൾ നടത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.